വി​ശ്വാ​സം ഏ​റ്റ​വും വ​ലി​യ സ​ന്പ​ത്ത്: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Monday, December 5, 2022 12:30 AM IST
കോ​ത​മം​ഗ​ലം: ഏ​റ്റ​വും വ​ലി​യ സ​ന്പ​ത്ത് വി​ശ്വാ​സ​മെ​ന്ന് കോ​ത​മം​ഗം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന കോ​ത​മം​ഗ​ലം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന മ​ധ്യേ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
മാ​മ്മോ​ദീ​സ സ്വീ​ക​രി​ച്ച​വ​രെ​ല്ലാം പ്രേ​ഷി​ത​രാ​ണ്. വി​ശ്വാ​സ പ്ര​ഘോ​ഷ​ക​രാ​യി​രി​ക്കു​വാ​ൻ ദൈ​വം ന​മ്മോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ങ്ങി​നെ വി​ശ്വാ​സ​ത്തി​നു വേ​ണ്ടി ജീ​വി​ക്കു​വാ​ൻ സ​ന്ന​ദ്ധ​രാ​കു​ന്ന​വ​ർ​ക്ക് നി​ത്യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന പ്ര​ത്യാ​ശ​യു​ണ്ടാ​കു​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ഫ്രാ​ൻ​സി​സ് കീ​രം​പാ​റ, മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, ഫാ. ​ജോ​സ് പു​ൽ​പ്പ​റ​ന്പി​ൽ, ഫാ. ​ജോ​ണ്‍​സ​ണ്‍ വാ​മ​റ്റം, ഫാ.​ജോ​ർ​ജ് കു​രി​ശു​മൂ​ട്ടി​ൽ, ഫാ. ​ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ എ​ന്നി​വ​ർ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മാ​ത്ര വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ, ക​ണ്‍​വ​ൻ​ഷ​ൻ ജ​ന​റ​ൽ കോ-​ഓ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​തോ​മ​സ് ജെ. ​പ​റ​യി​ടം, കോ-​ഓ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് പി​ട്ടാ​പ്പ​ള്ളി​ൽ, ജി​മ്മി​ച്ച​ൻ പു​തി​യാ​ത്ത്, ജോ​ണ്‍ അ​ല​ക്സ്, കെ.​കെ. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.