ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
Sunday, December 4, 2022 12:33 AM IST
പി​റ​വം: ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ൽ പ്ര​തി​ജ്ഞ​യെ​ടു​ത്ത് രാ​മ​മം​ഗ​ലം ഹൈ​സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്. കേ​ഡ​റ്റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ​ർ ര​ച​ന, പ്ര​സം​ഗം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. മ​നു​ഷ്യ​രെ​ല്ലാം വ്യ​ത്യ​സ്ത ശേ​ഷി​ക്കാ​രാ​ണെ​ന്നും ആ​രും ആ​രേ​ക്കാ​ളും ചെ​റു​തും വ​ലു​തു​മ​ല്ലെ​ന്ന ആ​ത്മ​ബോ​ധ​ത്തോ​ടെ ജീ​വി​ക്കാ​നും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളോ​ടും മു​തി​ര്‍​ന്ന​വ​രോ​ടും ബ​ഹു​മാ​ന​ത്തോ​ടെ​യും ആ​ദ​ര​വോ​ടെ​യും സ്‌​നേ​ഹ​ത്തോ​ടെ​യും പെ​രു​മാ​റാ​നു​ള്ള സ​ന്ദേ​ശ​വും പ്ര​തി​ജ്ഞ​യി​ലൂ​ടെ ന​ൽ​കി.

എ​സ്പി​സി ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ അ​നൂ​പ് ജോ​ൺ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. രാ​മ​മം​ഗ​ലം സ്കൂ​ളി​ലെ എ​സ്പി​സി​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹ​ചാ​രി പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് സ്മി​ത കെ. ​വി​ജ​യ​ൻ, ന​യ​ന ഏ​ലി​യാ​സ്, വി.​എ​ൻ. ഗി​രി​ജ, ഇ.​വി. വി​ദ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പോ​ത്താ​നി​ക്കാ​ട്: പ​ല്ലാ​രി​മം​ഗ​ലം ബ​ഡ്സ് സ്കൂ​ളി​ൽ ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ന​ട​ത്തി. ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് സ്പെ​ഷ​ൽ ബ​ഡ്സ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​ഇ. അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റി​യാ​സ് തു​രു​ത്തേ​ൽ, എ.​എ. ര​മ​ണ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശ്രീ​ക​ല റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ത​മം​ഗ​ലം: ന​ര​സ​ഭ​യി​ൽ റാ​ലി​യോ​ടെ ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പെ​യി​ൻ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ​ത്തി​ൽ ന​ട​ത്തി​യ റാ​ലി​യി​ൽ താ​ലൂ​ക്കി​ലെ കാ​ഴ്ച, കേ​ൾ​വി, ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ഗ​ണേ​ശ​ൻ, ന​ഗ​ര​സ​ഭാം​ഗം സി​ജോ വ​ർ​ഗീ​സ്, സി​ഐ ബി​ജോ​യ്, കോ​ത​മം​ഗ​ലം പെ​യി​ൻ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​രാ​യ കു​ര്യാ​ക്കോ​സ് ജേ​ക്ക​ബ്, റോ​യി ജേ​ക്ക​ബ്, പി.​കെ. മ​ണി​ക്കു​ട്ട​ൻ, ഷൈ​നി ജോ​ണി, സി.​പി. ബ​ഷീ​ർ, ഇ.​വി. എ​ബ്ര​ഹാം, വീ​ൽ​ചെ​യ​ർ യൂ​സേ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ അ​നി​ൽ​കു​മാ​ർ, ജ്യോ​തി​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ര​മ​ന​പ്പ​ടി ബൈ​പ്പാ​സി​ൽ സ​മാ​പി​ച്ച റാ​ലി​യെ സ്വീ​ക​രി​ച്ച് പോ​ത്താ​നി​ക്കാ​ട് ശാ​ലോം​ഭ​വ​ൻ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഷേ​ബ പ്ര​സം​ഗി​ച്ചു.