ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കി! എ​രു​വേ​ലി ജം​ഗ്ഷ​നിലെ കുരുക്കഴിഞ്ഞു
Sunday, December 4, 2022 12:31 AM IST
ചോ​റ്റാ​നി​ക്ക​ര: ചോ​റ്റാ​നി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നാ​യ എ​രു​വേ​ലി​യി​ൽ നാ​ലു വ​ഴി​ക്കും തി​രി​ഞ്ഞു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം സു​ഗ​മ​മാ​യി. ​അ​ശാ​സ്ത്രീ​യ​മാ​യി നി​ല​കൊ​ണ്ടി​രു​ന്ന കി​ഴ​ക്ക​ൻ മേ​ഖ​ല​യ്ക്കു​ള​ള പ​ഴ​യ​ബ​സ് കാ​ത്തി​രു​പ്പു കേ​ന്ദ്രം കഴിഞ്ഞ ദിവസം പൊ​ളി​ച്ചു​നീ​ക്കി അ​നാ​വ​ശ്യ വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്ത​തോ​ടെയാണ് ഇവിടെ ഗതാഗതക്കുരുക്കിനു ശമനമായത്.  ​എ​രു​വേ​ലിയിലെ  ​ഇ​ടു​ങ്ങി​യ ജം​ഗ്ഷ​ൻ ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന എ​ല്ലാ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ളും നീ​ക്കം ചെ​യ്ത​ത്.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​യ്ക്കും എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്കും, പൊ​തു​ഗ​താ​ഗ​ത നി​യ​മ​മ​നു​സ​രി​ച്ച് യാ​ത്രാ സൗ​ഹൃ​ദ​മാ​ക്കി ബ​സ് കാ​ത്തി​രു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി പു​ന​ർ​നി​ർ​മി​ക്കു​വാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​രു​വേ​ലി ജം​ഗ്ഷ​ന്‍റെ മു​ഖഛാ​യ ത​ന്നെ മാ​റും.