ആ​ലു​വ​ മുനി. പാർക്ക് നവീകരണം ! സെ​ക്ര​ട്ട​റിയുടെ വി​യോ​ജി​പ്പ് വകവയ്ക്കാതെ ഭരണപക്ഷം
Sunday, December 4, 2022 12:30 AM IST
ആ​ലു​വ: ആ​ലു​വ മു​നി​സി​പ്പ​ൽ പാ​ർ​ക്ക് ന​വീ​ക​രി​ക്കാ​ൻ തു​ക അ​നു​വ​ദി​ച്ച​തി​ൽ മു​നി​സി​പ്പ​ൽ ച​ട്ടം ലം​ഘി​ച്ചെ​ന്ന് സെ​ക്ര​ട്ട​റി വി​യോ​ജി​പ്പ​റി​യി​ച്ചി​ട്ടും തീ​രു​മാ​ന​ത്തി​ൽ മു​ന്നോ​ട്ട് പോ​കാ​ൻ ഭ​ര​ണ​പ​ക്ഷം. ക​ള​മ​ശേ​രി​യി​ല അ​പ്പോ​ളോ ട​യേ​ഴ്സി​ന്‍റെ സിഎ​സ്ആ​ർ ഫ​ണ്ടി​ൽനി​ന്ന് അ​നു​വ​ദി​ച്ച 31,13,300 രൂ​പ, ന​ഗ​ര​സ​ഭ​യു​ടെ പ്ലാൻ ഫ​ണ്ടി​ലെ 19,93,000 രൂ​പ എ​ന്നി​വ ചെ​ല​വ​ഴി​ച്ച് പാ​ർ​ക്ക് ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണ് ന​ഗ​ര​സ​ഭ പ​ദ്ധ​തി ത​യ​റാ​ക്കി​യി​രു​ന്ന​ത്. ഇ​ന്ന​ലെ ന​ട​ന്ന അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ തെ​റ്റ് സെ​ക്ര​ട്ട​റി അ​റി​യി​ച്ച​ത്.

ന​ഗ​ര​സ​ഭ പ്ലാ​ൻ ഫ​ണ്ട് മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ന് മു​ൻ​കൂ​ർ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി ചൂ​ണ്ടി​കാ​ട്ടി​യി​ട്ടും കൗ​ൺ​സി​ൽ തീ​രു​മാ​നം മ​തി​യെ​ന്ന നി​ല​പാ​ടു​മാ​യി ഭ​ര​ണ​പ​ക്ഷം മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ച പ്ലാ​ൻ ഫ​ണ്ട് ആ​ദ്യം അ​പ്പോ​ളോ​യു​ടെ സിഎ​സ്ആ​ർ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റ​ണം. തു​ട​ർ​ന്ന് അ​പ്പോ​ളോ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണം ന​ട​ത്തും. ഈ ​വ്യ​വ​സ്ഥ​പ്ര​കാ​ര​മു​ള്ള ക​രാ​ർ ഒ​പ്പി​ടു​ന്ന​തി​ന് അ​നു​മ​തി​ക്കാ​യി​രു​ന്നു അ​ടി​യ​ന്തി​ര കൗ​ൺ​സി​ൽ. സെ​ക്ര​ട്ട​റി​യെ പ്ര​തി​പ​ക്ഷ​ത്തെ എ​ൽഡിഎ​ഫും ബിജെപി​യും പി​ന്തു​ണ​ച്ചെ​ങ്കി​ലും ഭ​ര​ണ​പ​ക്ഷം നി​ല​പാ​ട് മാ​റ്റി​യി​ല്ല. 

ഗാ​ർ​ഡ​ൻ ന​വീ​ക​ര​ണം മാ​ത്ര​മാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. വൈ​ദ്യുതീ​ക​ര​ണ​ത്തി​ന് പ​ണം വ​ക​യി​രു​ത്തി​യി​ട്ടു​മി​ല്ല. വൈ​കി​ട്ട് തു​റ​ക്കു​ന്ന പാ​ർ​ക്കി​ൽ ഇ​രു​ട്ടി​ൽ എ​ന്ത് പ്ര​യോ​ജ​ന​മെ​ന്നാണ് പ്ര​തി​പ​ക്ഷ ആ​രോ​പണം.