കൊ​ച്ചി​ വിമാനത്താവളത്തിൽ 70 ല​ക്ഷ​ം രൂപയുടെ സ്വ​ർ​ണം പി​ടി​കൂ​ടി
Sunday, December 4, 2022 12:28 AM IST
നെ​ടു​മ്പാ​ശേ​രി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​നാ​യി എ​ത്തി​ച്ച സ്വ​ർ​ണം കൊ​ച്ചി​യി​ൽ ക​സ്റ്റം​സ് പി​ടി​കൂ​ടി. ജി​ദ്ദ​യി​ൽ​നി​ന്നു ക​രി​പ്പൂ​രി​ലേ​ക്കു​പോ​യ സ്പൈ​സ് ജെ​റ്റ് വി​മാ​നം ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ ഇ​റ​ക്കി​യ​താ​ണ് സ്വ​ർ​ണം ക​ട​ത്തു​കാ​ർ​ക്ക് വി​ന​യാ​യ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി സ​മ​ദി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 70 ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന 1,650 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് ഇ​യാ​ളി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.

ജി​ദ്ദ​യി​ൽ​നി​ന്നു വി​മാ​ന​ത്തി​ൽ ക​യ​റി​യ ഇ​യാ​ൾ അ​ര​യി​ൽ തോ​ർ​ത്തു​കെ​ട്ടി അ​തി​ന​ക​ത്താ​ണ് സ്വ​ർ​ണ മി​ശ്രി​തം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​നം ത​ക​രാ​റി​ലാ​യ വി​മാ​നം വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി നെ​ടു​മ്പാ​ശേ​രി​യി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി​യ ശേ​ഷം യാ​ത്ര​ക്കാ​രെ രാ​ജ്യാ​ന്ത​ര ടെ​ർ​മി​ന​ലി​ലെ സു​ര​ക്ഷാ ഹാ​ളി​ലേ​ക്ക് മാ​റ്റി വി​ശ്ര​മി​ക്കാ​ൻ അ​നു​വ​ദി​ച്ചു.

തു​ട​ർ​ന്ന് രാ​ത്രി വൈ​കി സ്പൈ​സ് ജെ​റ്റി​ന്‍റെ മ​റ്റൊ​രു വി​മാ​ന​ത്തി​ൽ ഇ​വ​രെ ക​രി​പ്പൂ​രി​ലേ​ക്ക് യാ​ത്ര​യാ​ക്കാ​ൻ സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​പ്പോ​ൾ സ​മ​ദ് താ​ൻ പി​ടി​ക്ക​പ്പെ​ടു​മെ​ന്നു​ള്ള ഭ​യ​ത്തി​ൽ സ്വ​ർ​ണം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശു​ചി​മു​റി​യി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ അ​ര​ക്കെ​ട്ടി​ൽ​നി​ന്നു കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഹാ​ൻ​ഡ് ബാ​ഗി​ലേ​ക്ക് മാ​റ്റി. ഇ​ത് യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്ന സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ സം​ശ​യ​മു​ള​വാ​ക്കി. വി​വ​രം ഇ​വ​ർ ക​സ്റ്റം​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ൻ​ഡ്ബാ​ഗി​ൽ​നി​ന്നും സ്വ​ർ​ണ മി​ശ്രി​തം ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ൾ​ക്കെ​തി​രേ ക​സ്റ്റം​സ് കേ​സെ​ടു​ത്തു.