പാ​ത​യോ​ര​ങ്ങ​ൾ മ​ലി​നമാകുന്നു ! ക​ണ്ടെ​യ്ന​ർ പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്കാ​നൊ​രു​ങ്ങി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Sunday, December 4, 2022 12:28 AM IST
കൊ​ച്ചി: പാ​ത​യോ​ര​ങ്ങ​ളി​ലെ മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടെ​യ്ന​ർ റോ​ഡി​ലും ആ​ലു​വ മു​ത​ൽ ക​ള​മ​ശേ​രി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത​മാ​യി ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നൊ​രു​ങ്ങി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ലോ​റി​ക​ൾ ആ​ഴ്ച​ക​ളോ​ളം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ടു​ന്ന​ത് പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യം പെ​രു​കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഡ്രൈ​വ​ർ​മാ​ർ വ​ല്ലാ​ർ​പാ​ടം ടെ​ർ​മി​ന​ലി​ലെ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഉ​പ​കാ​ര​പ്പെ​ടു​ത്ത​ണ​മെ​ന്നും ടെ​ർ​മി​ന​ലി​ലെ​ത്തു​ന്ന ലോ​റി ഡ്രൈ​വ​ർ​മാ​രു​ടെ ന​ന്പ​റു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ച​ര​ക്കു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ത​യോ​ര​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ടേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട ഷി​പ്പ്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ൾ സ്വീ​ക​രി​ക്ക​ണം. നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു ശേ​ഷ​വും വ​ഴി​യ​രി​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ലോ​റി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ൽ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. ക്യാ​മ​റ​ക​ളു​ടെ തു​ട​ർ​ന്നു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്ക​ണം. റോ​ഡു​ക​ളി​ൽ ആ​വ​ശ്യ​മാ​യ ദി​ശാ​സൂ​ചി​ക​ക​ളും ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കും. കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി​യ ശേ​ഷം ജ​നു​വ​രി​യി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ക്കാ​നും ധാ​ര​ണ​യാ​യി.