ഉ​ണ​ര്‍​വ് 2022: പ​രി​മി​തി​ക​ളി​ല്‍ ത​ള​രാ​തെ കു​രു​ന്നു​ക​ള്‍
Sunday, December 4, 2022 12:28 AM IST
കൊ​ച്ചി: പ​രി​മി​തി​ക​ളി​ല്‍ ത​ള​രാ​തെ ചി​റ​കു​വി​രി​ച്ച് പ​റ​ക്കാ​നു​ള്ള ആ​വേ​ശ​ത്തോ​ടെ പോ​രാ​ടി വി​വി​ധ സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ​യും ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ​യും കു​രു​ന്നു​ക​ള്‍. ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ സാ​മൂ​ഹ്യ നീ​തി വ​കു​പ്പും ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലാ​ണ് അ​വ​ര്‍ ഒ​ന്നാ​യി മ​ത്സ​രി​ച്ച​ത്.

പ്ര​സം​ഗ മ​ത്സ​രം, ചി​ത്ര​ര​ച​നാ മ​ത്സ​രം, ഉ​പ​ന്യാ​സ മ​ത്സ​രം, ജൂ​ണി​യ​ര്‍, സ​ബ് ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ റ​ണ്ണിം​ഗ് ലോം​ഗ് ജം​പ്, സ്റ്റാ​ന്‍​ഡിം​ഗ് ലോം​ഗ് ജം​പ്, 25 മീ​റ്റ​ര്‍, 50 മീ​റ്റ​ര്‍, 100 മീ​റ്റ​ര്‍ ഓ​ട്ട​മ​ത്സ​ര​ങ്ങ​ള്‍, ബോ​ള്‍ പാ​സിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.

വി​വി​ധ ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക സ്‌​കൂ​ളു​ക​ള്‍, 34 സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ള്‍, ബ​ഡ്‌​സ് സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.