ഇ​ങ്ങ് എ​ടു​ക്കു​വാ... ‘ചവിട്ടി വീഴ്ത്തി’ തെരേസാസ്
Saturday, December 3, 2022 12:53 AM IST
പ​റ​വൂ​ർ: ച​വി​ട്ടു​നാ​ട​ക മ​ത്സ​ര​ത്തി​ല്‍ വ​ൻ​അ​ട്ടി​മ​റി. ക​ഴി​ഞ്ഞ ഒ​മ്പ​തു വ​ര്‍​ഷ​മാ​യി ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഗോ​തു​രു​ത്ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ്എ​സ് കൈ​യ​ട​ക്കി​വ​ച്ചി​രു​ന്ന ഒ​ന്നാം സ്ഥാ​ന​മാ​ണ് ഇ​ക്കു​റി എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് സി​ജി​എ​ച്ച്എ​സ്എ​സ് അ​ട്ടി​മ​റി പ്ര​ക​ട​ന​ത്തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ​ത്.
ജി​ല്ലാ ക​ലോ​ത്സ​വ ച​രി​ത്ര​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ടീം ​ആ​ദ്യ​മാ​യാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഔ​സേ​ഫ് പു​ണ്യാ​ള​ന്‍റെ ക​ഥ​യാ​ണ് ടീം ​അ​വ​ത​രി​പ്പി​ച്ച​ത്. അ​ല​ക്‌​സ് താ​ളൂ​പ്പാ​ട​മാ​ണ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തോ​ടൊ​പ്പം എ ​ഗ്രേ​ഡ് നേ​ടി​യ ഗോ​തു​രു​ത്ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ്എ​സ് മ​ത്സ​ര​ഫ​ല​ത്തി​നെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.
അ​തേ​സ​മ​യം എ​ച്ച്എ​സ്എ​സ് ച​വി​ട്ടു​നാ​ട​ക​ത്തി​ല്‍ 2011 മു​ത​ല്‍ തു​ട​രു​ന്ന ആ​ധി​പ​ത്യം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ്എ​സ് ഇ​ക്കു​റി​യും നി​ല​നി​ർ​ത്തി.