ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം
Saturday, December 3, 2022 12:51 AM IST
മൂ​വാ​റ്റു​പു​ഴ : ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​യി​പ്ര ഗ​വ. യു​പി സ്കൂ​ളി​ൽ ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച്ച നീ​ണ്ടു നി​ൽ​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി​പാ​യി​പ്ര ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ന്ന ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം പി​ടി​എ പ്ര​സി​ഡ​ന്‍റ് ന​സീ​മ സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക വി.​എ. റ​ഹീ​മ ബീ​വി ഭി​ന്ന​ശേ​ഷി ദി​ന സ​ന്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ൾ ബി​ഗ് കാ​ൻ​വാ​സി​ൽ കൈ​യൊ​പ്പ് ചാ​ർ​ത്തി.
കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന മ​ത്സ​രം, പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​രം, പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യ​ർ​ഹി​ക്കു​ന്ന സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ മാ​ഗ​സി​ൻ പ്ര​കാ​ശ​നം എ​ന്നി​വ​യും ന​ട​ന്നു. അ​ധ്യാ​പ​ക​രാ​യ കെ.​എം. നൗ​ഫ​ൽ, എ. ​സ​ലീ​ന, കെ.​എം. അ​നീ​സ, അ​ജി​ത രാ​ജ്, ദി​വ്യ ശ്രീ​കാ​ന്ത്, എ.​എം. റ​ഹ്മ​ത്ത്, കെ.​എ. നി​സാ​മോ​ൾ, അ​ഖി​ല റ​ഹ്മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.