ഞാ​റ് ന​ടീ​ൽ ഉ​ത്സ​വം
Saturday, December 3, 2022 12:51 AM IST
മൂ​വാ​റ്റു​പു​ഴ : ഈ​സ്റ്റ് മാ​റാ​ടി ക​ടു​വേ​ലി പാ​ട​ശേ​ഖ​ര​ത്ത് ഞാ​റ് ന​ടീ​ൽ ഉ​ത്സ​വം സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വം​ഗം എ​ൻ. അ​രു​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​സാ​ൻ​സ​ഭ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പോ​ൾ പൂ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​റാ​ടി കൃ​ഷി ഓ​ഫീ​സ​ർ ഡി​ക്സ​ണ്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് വേ​ണു, സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. ശ്രീ​ശാ​ന്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ര​ള രാ​മ​ൻ നാ​യ​ർ, ഷി​ജി ഷാ​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​റാ​ടി പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ലെ നാ​ലേ​ക്ക​ർ വ​രു​ന്ന ഈ​സ്റ്റ് മാ​റാ​ടി ക​ടു​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ൽ കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ഉ​മ ഇ​ന​ത്തി​ൽ​പെ​ട്ട വി​ത്തി​ന്‍റെ ഞാ​റാ​ണ് ന​ട്ട​ത്. വേ​ന​ൽ കാ​ല​ത്ത് കൃ​ഷി​യ്ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നാ​യി താ​ത്കാ​ലി​ക ത​ട​യ​ണ​യും നി​ർ​മി​ച്ചി​ട്ടു​ണ്ട്. കി​സാ​ൻ സ​ഭ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പോ​ൾ പൂ​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​ജി ഐ​സ​ക്ക് മൂ​ലം​കു​ഴി, സു​ധീ​പ് പാ​ല​മൂ​ട്ടി​ൽ, പ്രി​ൻ​സ് ആ​നി​യ്ക്കാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്.