വി​സ്മ​യലോകം തുറന്നിട്ട് ‘വ​ജ്ര​മേ​സ് '
Saturday, December 3, 2022 12:49 AM IST
കോ​ത​മം​ഗ​ലം: എം​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ന്നു​വ​ന്ന വ​ജ്ര​മേ​സ് ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​ദ​ർ​ശനം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത് വി​സ്മ​യ​ങ്ങ​ളു​ടെ ലോ​കം. ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം ഒ​രു​ക്കി​യി​ട്ടു​ള്ള വി​വി​ധ പ്രോ​ജ​ക്ടു​ക​ളി​ൽ അ​റി​വും ആ​കാം​ക്ഷ​യും വി​സ്മ​യ നി​മി​ഷ​ങ്ങ​ളും സ​മ്മാ​നി​ക്കു​ന്ന നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​മാ​ണു​ള്ള​ത്. വാ​യു​വും ട്രാ​ൻ​സ​ഫോ​ർ​മ​റു​ക​ളി​ലെ ഓ​യി​ലും നാ​നോ മെ​റ്റീ​രി​യ​ൽ​സും ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കു​ന്ന ഹൈ ​വോ​ൾ​ട്ടേ​ജ് ടെ​സ്റ്റി​ങ്ങ് ലാ​ബ് ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. 140 കെ​വി എ​സി വൈ​ദ്യു​തി വ​രെ ഇ​വി​ടെ പ​രി​ശോ​ധി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.
ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ​വ​ർ പ്രോ​ജ​ക്ട് മാ​തൃ​ക​യും ശ്ര​ദ്ധേ​യ​മാ​ണ്. വ​യ​ർ​ലെ​സ് എ​ന​ർ​ജി​യി​ൽ ലൈ​റ്റ് പ്ര​കാ​ശി​ക്കു​ന്ന ടെ​സ്ല കോ​യി​ൽ പ്ര​വ​ർ​ത്ത​നം ഒ​രേ​സ​മ​യം വി​ജ്ഞാ​ന​വും വി​നോ​ദ​വും പ​ക​രും. കൂ​ടാ​തെ സോ​ളാ​ർ, വി​ൻ​ഡ്മി​ൽ തു​ട​ങ്ങി​യ വ​ർ​ക്കിം​ഗ് മോ​ഡ​ലു​ക​ൾ, ജാ​തി​ക്ക തോ​ട് പൊ​ളി​ച്ച് ന​ല്ല​തും ചീ​ത്ത​യു​മാ​യ കാ​യ് വേ​ർ​തി​രി​ക്കു​ന്ന ന​ട്മെ​ഗ് സോ​ർ​ട്ട​ർ ഉ​പ​ക​ര​ണ ജേ​ക്ക​ബ്സ് ലാ​ഡ​ർ, ഇ​ൻ​വെ​ർ​ട്ട​ർ വേ​ണ്ടാ​ത്ത സോ​ളാ​ർ എ​സി ജ​ന​റേ​റ്റ​ർ, ഡ്യു​വ​ൽ ആ​ക്സി​സ് സോ​ളാ​ർ ട്രാ​ക്ക​ർ, ഇ​ല​ക്ട്രി​ക് കാ​ർ ബൈ​ക്ക് എ​ന്നി​വ​യു​ടെ വ​ർ​ക്കിം​ഗ് മോ​ഡ​ലു​ക​ളും അ​ത്ഭു​ത​മൂ​റു​ന്ന കാ​ഴ്ച​ക​ളാ​ണ്. ഒ​രാ​ളു​ടെ മ​ന​സ് വാ​യി​ക്കു​ന്ന മൈ​ൻ​ഡ് റീ​ഡിം​ഗ്, അ​വ​ര​വ​രു​ടെ ത​ന്നെ അ​സ്ഥി​കൂ​ടം കാ​ണു​ന്ന മാ​ജി​ക്ക​ൽ മി​റ​ർ തു​ട​ങ്ങി വി​നോ​ദ​ത്തി​ലൂ​ടെ അ​റി​വു പ​ക​രു​ന്ന നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ൾ​ക്കൊ​പ്പം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ജി​ക്കി​ലൂ​ടെ ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന പ​വ​ലി​യ​നും ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. പ്ര​ദ​ർ​ശ​നം ഇ​ന്ന് സ​മാ​പി​ക്കും.