ആദിശങ്കരയിൽ സൈ​ബ​ര്‍ കുറ്റങ്ങൾക്കെതിരേ സെ​മി​നാ​ര്‍
Saturday, December 3, 2022 12:49 AM IST
കാ​ല​ടി: സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കെ​തി​രേ കൂ​ടു​ത​ല്‍ ഗൗ​ര​വ​മാ​യ നി​യ​മ നി​ര്‍​മാ​ണ​ത്തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് ബെ​ന്നി ബ​ഹ​നാ​ന്‍ എംപി. ഇ​ന്ത്യ​ന്‍ സൈ​ബ​ര്‍ ക്രൈം ​കോ - ഓ​ര്‍​ഡി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍ (ഐ ​ഫോ​ര്‍ സി ), ​കേ​ര​ള പോ​ലീ​സ് സൈ​ബ​ര്‍​ഡോം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ആ​ദി ശ​ങ്ക​ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻജി​നീ​യ​റിം​ഗ് ആൻഡ് ടെ​ക്നോ​ള​ജി ന​ട​ത്തി​യ 'സൈ​ബ​ര്‍ ജാ​ഗ്രു​ക്ത' സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
 റോ​ജി എം. ​ജോ​ണ്‍ എംഎ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​റ​ണാ​കു​ളം റേ​ഞ്ച് ഡിഐജി നീ​ര​ജ് കു​മാ​ര്‍ ഗു​പ്ത, സൈ​ബ​ര്‍ ക്രൈം ​കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍ സീ​നി​ര്‍ സൈ​ബ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി ഡോ. ​ദീ​പ​ക് കു​മാ​ര്‍, ആ​ദി​ശ​ങ്ക​ര ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ. ​ആ​ന​ന്ദ്, സിഇ​ഒ പ്ര​ഫ. സി.​പി.​ ജ​യ​ശ​ങ്ക​ര്‍, ഈ​സ്റ്റ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ് സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ ജോ​സ് കു​ര്യ​ന്‍, ആ​ദി​ശ​ങ്ക​ര എ​ൻജിനീ​യ​റിം​ഗ് കോള​ജ് പ്രി​ന്‍​സി​പ്പൽ പ്ര​ഫ.​ കെ.​ടി. സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സൈ​ബ​ര്‍ ക്രൈം ​കോ - ഓ​ര്‍​ഡി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍ (ഐ ​ഫോ​ര്‍ സി ) ​ഡിജിഎം ഹി​മാ​ന്‍​ഷു പാ​ണ്ഡെ ഓ​ണ്‍​ലൈ​ന്‍ വ​ഴി സം​സാ​രി​ച്ചു.