ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ കൊ​ല​വി​ളി പ്ര​സം​ഗം: ജ​ന​രോ​ഷ​മു​യ​രു​ന്നു
Saturday, December 3, 2022 12:49 AM IST
കാ​ല​ടി:  ​കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ളേ​ജി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​ദ്യാ​ർ​ഥി സം​ഘ​ട്ട​ന​ത്തെ തു​ട​ർ​ന്ന് സിപിഎം ​ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റിന്‍റെ ഭാ​ഗ​ത്തുനി​ന്നു​മു​ണ്ടാ​യ കൊ​ല​വി​ളി പ്ര​സം​ഗ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. അ​യ്യ​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി.യു. ജോ​മോ​നാ​ണ് കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി​യ​ത്. ജോ​മോ​ന്‍റെ പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് വാ​ർ​ത്ത പു​റ​ത്ത​റി​യു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​റ​ൽ സീ​റ്റ് ഉ​ൾ​പ്പെ​ടെ 14ൽ 13 ​സീ​റ്റ് നേ​ടി ച​രി​ത്രം വി​ജ​യം എസ്ഫ്ഐ ആ​വ​ർ​ത്തി​ക്കു​ക​യും ഇ​തി​നോ​ടനുബ​ന്ധി​ച്ച് ന​ട​ന്ന വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ശേ​ഷം കെഎ​സ്‌യു , ​എ​സ്എ​ഫ്ഐ ​വി​ദ്യാ​ർ​ഥിക​ൾ ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും കാ​ല​ടി പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.