ക​രി​ങ്ങാ​ച്ചി​റ ത​മു​ക്കു പെ​രു​ന്നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും
Saturday, December 3, 2022 12:49 AM IST
തൃ​പ്പൂ​ണി​ത്തു​റ: ക​രി​ങ്ങാ​ച്ചി​റ സെന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ ത​മു​ക്ക് പെ​രു​ന്നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും. പ്ര​ധാ​ന ​പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ 6.30ന് ​ബ​ന്യാ​മി​ൻ മു​ള​വ​രി​ക്ക​ൽ റ​മ്പാ​ന്‍റെ കാ​ർമി​ക​ത്വ​ത്തി​ലും 8.30ന് ​ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെത്രാപ്പോലീ ത്തയുടെ കാ​ർമി​ക​ത്വ​ത്തി​ലും കു​ർ​ബാ​ന.
വൈ​കി​ട്ട് ആറിന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, ഏഴിന് ചി​ത്ര​പ്പു​ഴ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ​ത​മു​ക്ക് നേ​ർ​ച്ച വി​ത​ര​ണ​ത്തി​ന് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ​ഈ വ​ർ​ഷം പ​ള്ളി​യി​ൽനി​ന്നും ത​മു​ക്കു നേ​ർ​ച്ച തയാ​റാ​ക്കു​ന്ന​തി​ന് ഇ​രു​പ​തി​നാ​യി​രം കി​ലോ പ​ഴ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.  
കോ​ത​മം​ഗ​ലം പ​ള്ളി​യി​ൽ ക​ബ​റ​ട​ങ്ങി​യി​ട്ടു​ള്ള വി​ശു​ദ്ധ യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ച്ച​തി​ന്‍റെ ഓ​ർ​മ​യാ​ണ് പെ​രു​ന്നാ​ളാ​ഘോ​ഷം.