യാത്രികർക്കു ദുരിതം സമ്മാനിച്ച് എരൂർ-പിഷാരികോവിൽ റോഡ്
Saturday, December 3, 2022 12:49 AM IST
തൃ​പ്പൂ​ണി​ത്തു​റ: ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി എ​രൂ​ർ പി​ഷാ​രി കോ​വി​ൽ റോ​ഡ്. തൃ​പ്പൂ​ണി​ത്തു​റ, എ​രൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബി​നോ​ടു ചേ​ർ​ന്ന ക​ണി​യാ​മ്പു​ഴ റോ​ഡി​ലേ​യ്ക്കെ​ത്താ​ൻ യാ​ത്ര​ക്കാ​ർ ഏ​റി​യ പ​ങ്കും ആ​ശ്ര​യി​ക്കു​ന്ന തി​ര​ക്കേ​റി​യ റോ​ഡാ​ണ്, എ​രൂ​ർ ഷാ​രി​പ്പ​ടി​യി​ൽ നി​ന്നു​മാ​രം​ഭി​ച്ച്  
പി​ഷാ​രി​ക്കോ​വി​ൽ വ​ഴി ക​ണി​യാ​മ്പു​ഴ​യി​ലേ​യ്ക്കു​ള്ള റോ​ഡ്. ഇ​പ്പോ​ൾ തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട റോ​ഡു​ക​ളി​ലൊ​ന്നാ​യി​രി​ക്കു​ക​യാ​ണ് ഈ ​റോ​ഡ്. റോ​ഡി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളും ഭാ​ഗി​ക​മാ​യും പൂ​ർ​ണ​മാ​യും പൊ​ട്ടി​ത്ത​ക​ർ​ന്ന് കി​ട​ക്കു​വാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി.
കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന റോ​ഡും പി​ഷാ​രി​കോ​വി​ൽ മു​ത​ൽ ക​ണി​യാ​മ്പു​ഴ റോ​ഡ് വ​രെ​യു​ള്ള ഈ ​റോ​ഡി​ന്‍റെ സ്വ​ത​വേ​യു​ള്ള വീ​തി കു​റ​വും കൂ​ടി​യാ​കു​ന്ന​തോ​ടെ ഈ ​റോ​ഡ് യാ​ത്ര​ക്കാ​ർ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് ദു​രി​ത​യാ​ത്ര​യാ​ണ്. അ​ത്യാ​വ​ശ്യം വ​ലി​പ്പ​മു​ള്ള ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ വ​ന്നാ​ൽ​ത്ത​ന്നെ ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​ണ്. അ​തി​നൊ​പ്പം ത​ക​ർ​ന്ന റോ​ഡും കൂ​ടി​യാ​കു​മ്പോ​ൾ ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്രാ​ക്ലേ​ശം ഇ​ര​ട്ടി​യാ​കു​ക​യാ​ണ്. വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​രോ​ട് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യെ​പ്പ​റ്റി പ​റ​ഞ്ഞാ​ൽ ഉ​ട​ൻ ന​ന്നാ​ക്കു​മെ​ന്ന അ​റി​യി​പ്പ​ല്ലാ​തെ ഈ ​റോ​ഡി​ൽ ഇ​തു​വ​രെ ഒ​രു കു​ഴി​യ​ട​ക്ക​ൽ പോ​ലും ന​ട​ന്നി​ട്ടി​ല്ലാ​യെ​ന്ന​താ​ണ് വ​സ്തു​ത.