ബൈ​ബി​ള്‍ പാ​രാ​യ​ണ മാ​സാ​ച​ര​ണം തുടങ്ങി
Friday, December 2, 2022 12:19 AM IST
കൊ​ച്ചി: കെസിബിസി ബൈ​ബി​ള്‍ ക​മ്മീ​ഷന്‍റെ ആ​ഹ്വാ​ന പ്ര​കാ​രമുള്ള ബൈ​ബി​ള്‍ പാ​രാ​യ​ണ മാ​സാ​രണത്തിന്‍റെ ഭാ​ഗ​മാ​യി വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യി​ല്‍ ബൈ​ബി​ള്‍ പാ​രാ​യ​ണം ആ​രം​ഭി​ച്ചു. കെ​സി​ബി​സി ബൈ​ബി​ള്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബി​ഷ​പ് ഡോ.​ജെ​യിം​സ് ആ​നാ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ബൈ​ബി​ള്‍ പ്ര​തി​ഷ്ഠ​യോ​ടെ ആ​രം​ഭി​ച്ച തി​രു​ക്ക​ര്‍​മ​ങ്ങ​ളെ തു​ട​ര്‍​ന്നായിരുന്നു ബൈബിൾ പാരായണത്തനു തുടക്കം.
തു​ട​ര്‍​ന്ന് പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​യി​ല്‍ ബി​ഷ​പ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. കെസിബിസി ബൈ​ബി​ള്‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി റ​വ.​ഡോ. ജോ​ജു കൊ​ക്കാ​ട്ട്, വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക റെ​ക്ട​ര്‍ റ​വ.​ഡോ.​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍, ഫാ. ​ജി​ത്തു വ​ട്ട​പ്പി​ള്ളി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.