കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി കേ​ശ​ദാ​നം ന​ട​ത്തി
Friday, December 2, 2022 12:19 AM IST
വ​രാ​പ്പു​ഴ: തൃ​ശൂ​ർ അ​മ​ല കാ​ൻ​സ​ർ സെ​ന്‍റ​റും പു​ത്ത​ൻ​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ്സ് എ​ച്ച്എ​സ്എ​സും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി കേ​ശ​ദാ​നം ന​ട​ത്തി. കാ​ൻ​സ​ർ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യു​ള്ള കീ​മോ​തെ​റാ​പ്പി മൂ​ല​വും മ​റ്റ് അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ൾ മൂ​ല​വും മു​ടി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കൈ​ത്താ​ങ്ങ് എ​ന്ന രീ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യ 44 പേ​ർ മു​ടി ദാ​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ അ​ട​ക്കം നാ​ല് അ​ധ്യാ​പ​ക​ർ കേ​ശ​ദാ​നം ന​ട​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​തൃ​ക​യാ​യി. പ്രി​ൻ​സി​പ്പ​ൽ എ​ലി​സ​ബ​ത്ത് ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ല​ക്സ് കാ​ട്ടേ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചുറാ​ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി.​കെ. സെ​ബാ​സ്റ്റ്യ​ൻ , പ്ര​ധാ​നാ​ധ്യാ​പി​ക തെ​രേ​സ ബി​ന്ദു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജൂ​ജ​ൻ വി​ല്ലി, ഷീ​ല ടെ​ല്ല​സ്, സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്, ഡി​ജോ തോ​മ​സ്, നി​ഖി​ത, പി.​എ​സ്. ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.