നാ​ലു​വ​രി അ​ലൈ​ൻ​മെ​ന്‍റി​ന് കി​ഫ്ബി അ​ന്തി​മ അം​ഗീ​കാ​രം
Friday, December 2, 2022 12:19 AM IST
പെ​രു​മ്പാ​വൂ​ർ: ആ​ലു​വ-​മൂ​ന്നാ​ർ സ്റ്റേ​റ്റ് ഹൈ​വേ​യി​ൽ ആ​ലു​വ പു​ളി​ഞ്ചോ​ട് മു​ത​ൽ കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി അ​ര​മ​ന ബൈ​പ്പാ​സ് ജം​ഗ്ഷ​ൻ വ​രെ ഉ​ള്ള ഭാ​ഗ​ത്തെ അ​ലൈ​ൻ​മെ​ന്‍റി​ന് കി​ഫ്ബി അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി അ​ഡ്വ. എ​ൽ​ദോ​സ് പി. ​കു​ന്ന​പ്പി​ള്ളി​ൽ എംഎൽഎ അ​റി​യി​ച്ചു.
23 മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മി​ക്ക​പ്പെ​ടു​ക. ആ​കെ 38.28കി​മീ ( പ​ഴ​യ ദൂ​രം 35.2 കി​മീ ) ദൈ​ർ​ഘ്യ​മാ​ണ് പു​തി​യ റോ​ഡി​നു​ള്ള​ത്. 107.078 ഏ​ക്ക​ർ സ്ഥ​ലം ഇ​തി​നാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ൽ 17 കി​ലോ​മീ​റ്റ​ർ റോ​ഡും പെ​രു​മ്പാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. പെ​രു​മ്പാ​വൂ​രി​ൽ ടൗ​ൺ ഒ​ഴി​വാ​ക്കി നി​ർ​ദ്ദി​ഷ്ട ബൈ​പ്പാ​സി​ലൂ​ടെ​യാ​ണ് പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്.
നി​ല​വി​ലു​ള്ള റോ​ഡി​ൽനി​ന്നു വ​ള​വു​ക​ൾ നി​വ​ർ​ത്തി​യാ​ണ് നാ​ലു​വ​രി​പ്പാ​ത അ​ലൈ​ൻ​മെ​ന്‍റ് ക​ട​ന്നു​പോ​കു​ന്ന​ത്. പോ​ഞ്ഞാ​ശേ​രി, ചെ​മ്പ​റ​ക്കി , ചെ​കു​ത്താ​ൻ വ​ള​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ള​വു​ക​ളി​ലാ​ണ് നി​ല​വി​ലു​ള്ള റോ​ഡി​ൽനി​ന്നു റോ​ഡ് നേ​ര​യാ​ക്കി അ​ലൈ​ൻ​മെ​ന്‍റ് മാ​റി​യി​രി​ക്കു​ന്ന​ത്. ടൗ​ണി​ൽ മൂ​ന്നു വ​രി പാ​ത​യാ​ക്കി വീ​തി കു​റ​ച്ചി​ട്ടു​ള്ള​ത് പെ​രു​മ്പാ​വൂ​ർ ടൗ​ണി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ് .
ടൗ​ൺ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് പാ​ല​ക്കാ​ട്ടു​താ​ഴ​ത്തു നി​ന്നും നി​ർ​ദ്ദി​ഷ്ട ബൈ​പ്പാ​സി​ലൂ​ടെ മ​രു​ത് ജം​ഗ്ഷ​നി​ൽ എ​ത്തു​ന്ന വി​ധം നാ​ലു​വ​രി പാ​ത​യാ​യി ഇ​വി​ടെ പാ​ത ക​ട​ന്നുപോ​കു​ന്നു. അ​ലൈ​ൻ​മെന്‍റിന് അം​ഗീ​കാ​ര​മാ​യ​തോ​ടെ സ്ഥ​ലമേറ്റെ​ടു​പ്പു ന​ട​പ​ടി​ക​ൾ ഇ​നി വേ​ഗ​ത്തി​ലാ​കും.​ സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കാ​യി 653 കോ​ടി രൂ​പ കി​ഫ്ബി നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു.