മതമൈത്രി വിളിച്ചോതി ക​രി​ങ്ങാ​ച്ചി​റ പ​ള്ളി​യി​ൽ ക്ഷേ​ത്രഭാ​ര​വാ​ഹി​ക​ളു​ടെ എ​ണ്ണ സ​മ​ർ​പ്പ​ണം
Friday, December 2, 2022 12:17 AM IST
തൃപ്പൂണി​ത്തു​റ: മ​ത​മൈ​ത്രി സ​ന്ദേ​ശം പകർന്ന് ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ​ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ക​രി​ങ്ങാ​ച്ചി​റ ​ക​ത്തീ​ഡ്ര​ലി​ൽ ത​മു​ക്ക് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് ദി​വ​സം ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ൽനി​ന്നു കൊ​ണ്ടു​വ​ന്ന എ​ണ്ണ പ​ള്ളി ന​ട​യി​ൽ സ​മ​ർ​പ്പി​ച്ചു.
1999ൽ ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന അ​ഷ്ട​മം​ഗ​ല പ്ര​ശ്ന​ത്തി​ൽ ക​രി​ങ്ങാ​ച്ചി​റ മു​ത്ത​പ്പ​ന് എ​ണ്ണ ന​ൽ​കു​ന്ന​ത് മു​ട​ങ്ങി​യ കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ​ഈ വ​ർ​ഷം ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ച​ട​ങ്ങ് പു​ന​രാ​രം​ഭി​ച്ച​ത്. രാ​വി​ലെ എട്ടിന് ​പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ​ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ര​മാ സ​ന്തോ​ഷ്, ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ക​രി​ങ്ങാ​ച്ചി​റ പ​ള്ളി വി​കാ​രി​മാ​രാ​യ ഫാ. ​സാം​സ​ൺ മേ​ലോ​ത്ത്, ഫാ. ​ഗ്രി​ഗ​ർ ആ​ർ. കൊ​ള്ള​ന്നൂ​ർ, ഫാ. ​ഷൈ​ജു പ​ഴ​മ്പി​ള്ളി​ൽ തുടങ്ങി യവരും ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി പ്ര​കാ​ശ് അ​യ്യ​ർ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ മോ​ഹ​ൻ​ദാ​സ്, സ​തീ​ശ​ൻ, റി​തേ​ഷ് ബാ​ല​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.