മുത്തോലപുരം: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുനാളും വാർഷികധ്യാനവും ആരംഭിച്ചു. ഇന്നും നാളെയും രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധ കുർബാന, നൊവേന, ധ്യാനം. നാലിനു രാവിലെ ഏഴിന് വിശുദ്ധ കുർബാന, 9.30 നു കുട്ടികളുടെ ധ്യാനം, കുന്പസാരം. 12.15 നു കുട്ടികളുടെ കുർബാന. ഫാ. സോണി എന്പ്രയിൽ ധ്യാനം നയിക്കും. വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധ കുർബാന, നൊവേന, ധ്യാനം.
അഞ്ചിനും ആറിനും രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന നൊവേന. ഫാ. മാത്യു കിഴക്കേഅരഞ്ഞാണിയിൽ, ഫാ. ജിത്തു അരഞ്ഞാണിപുത്തൻപുര. ഏഴിനു രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം അഞ്ചിന് പാട്ടു കുർബാന-ഫാ. ജോണ് പാക്കരന്പേൽ, 6.15നു പ്രദക്ഷിണം, 7.15 നു ലദീഞ്ഞ്, 7.30 നു പ്രദക്ഷിണം, 8.15 നു ലദീഞ്ഞ്, 8.45 നു വിശുദ്ധ കുർബാനയുടെ ആശിർവാദം. എട്ടിനു രാവിലെ ആറിന് വിശുദ്ധ കുർബാന, പത്തിന് തിരുനാൾ കുർബാന -ഫാ. ജോസഫ് നരിതൂക്കിൽ, ഫാ. ജോസഫ് കരികുളം. 11.45 പ്രദക്ഷിണം. എന്നിവയാണ് കാര്യപരിപാടികളെന്ന് വികാരി ഫാ. സിറിയക് വടക്കേൽ, സഹവികാരി മാത്യു പന്തിരുവേലിൽ തുടങ്ങിയവർ അറിയിച്ചു.