വാ​ഹ​ന വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ കൂടുതൽ സം​വി​ധാ​ന​ങ്ങ​ൾ
Friday, December 2, 2022 12:17 AM IST
കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ൽ രാ​മ​പു​രം ക​വ​ല​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു. ക​വ​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ഹ​ന വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ കൂ​ടു​ത​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.
പാ​ലാ-​കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ൽ​നി​ന്ന് എം​സി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ൽ റം​മ്പി​ൾ സ്ട്രി​പ്പു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി റം​മ്പി​ൾ സ്ട്രി​പ്പു​ക​ൾ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ ഈ ​സം​വി​ധാ​ന​ത്തി​ലും അ​പ​ക​ട​ങ്ങ​ൾ കു​റ​യാ​താ​യ​തോ​ടെ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, പു​ത്ത​ൻ​കു​രി​ശ് ഡി​വൈ​എ​സ്പി ജി. ​അ​ജ​യ്നാ​ഥ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘം സ്ഥ​ല​ത്തെ​ത്തി കൂ​ടു​ത​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റം​മ്പി​ൾ സ്ട്രി​പ്പു​ക​ൾ​ളു​ടെ എ​ണ്ണം ഇ​ര​ട്ട​യാ​യി വ​ർ​ധി​പ്പി​ക്കാ​നും, റോ​ഡി​ൽ ബാ​രി​ക്കേ​ടു​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ജം​ഗ്ഷ​നി​ൽ ഹോം ​ഗാ​ർ​ഡി​ന്‍റെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സ​ണ്ണി കു​ര്യാ​ക്കോ​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ബോ​ബ​ൻ വ​ർ​ഗീ​സ്, പി.​സി. ഭാ​സ്ക്ക​ര​ൻ, കൂ​ത്താ​ട്ടു​കു​ളം എ​സ്‌​ഐ എം.​പി. എ​ബി, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.