മ​ധ്യ​വ​യസ്ക​ന്‍റെ മ​ര​ണം: സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ
Friday, December 2, 2022 12:17 AM IST
മൂ​വാ​റ്റു​പു​ഴ: മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ അ​ടി​പി​ടി​യി​ൽ മ​ധ്യ​വ​യസ്ക​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. മൂ​വാ​റ്റു​പു​ഴ വാ​ള​കം നേ​രി​യ​ന്ത​റ ജോ​ജ​ൻ(30)​നെ​യാ​ണ് മു​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സു​ഹൃ​ത്താ​യ ശ​ശീ​ധ​ര​നാ​ണ് അ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മ​ര​ണ​മ​ട​ഞ്ഞ​ത്. ക​ഴി​ഞ്ഞ 29ന് ​ക​ടാ​തി​യി​ലാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​വ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും അ​ത് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ൻ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.