പെരിയാറിൽ കാണാതായവരുടെ മൃ​ത​ദേ​ഹങ്ങൾ ക​ണ്ടെ​ത്തി
Thursday, December 1, 2022 10:18 PM IST
ആ​ലു​വ: കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെയും യുവാവി ന്‍റെയും മൃ​ത​ദേ​ഹങ്ങൾ ​പെ​രി​യാ​റി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു. മു​ള​ന്തു​രു​ത്തി കാ​ട്ടു​മ​ങ്ങാ​ട് വീ​ട്ടി​ൽ മോ​ളി ജോ​ർ​ജി (73)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ആ​ലു​വ മ​ണ​പ്പു​റം കി​ഴ​ക്ക് ഭാ​ഗ​ത്താ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ര​യ്ക്ക​ടി​ഞ്ഞ​ത്. 

​നെ​ടു​ന്പാ​ശേ​രി ക​രി​യാ​ടി​ലെ ബ​ന്ധു​വീ​ട്ടി​ൽ ഇ​ട​യ്ക്കി​ടെ ഇ​വ​ർ വ​ന്ന് താ​മ​സി​ക്കാ​റു​ണ്ട്. ഇ​വ​ർ എ​ങ്ങ​നെ​യാ​ണ് പു​ഴ​യി​ൽ വീ​ണ​തെ​ന്ന് വ്യ​ക്ത​മ​ല്ല. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ള​ന്തു​രു​ത്തി പോ​ലീ​സ് കാ​ണാ​താ​യി എ​ന്ന പേ​രി​ൽ കേ​സെ​ടു​ത്തി​രു​ന്നു.

ബു​ധ​നാ​ഴ്ച മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ൽ​നി​ന്ന് പെ​രി​യാ​റി​ൽ ചാ​ടി​യ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ശ​ങ്ക​റി​ന്‍റെ മൃ​ത​ദേ​ഹവും ഇന്നലെ കണ്ടെത്തി. മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നു ല​ഭി​ച്ച മ​ക​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ മു​ഖേ​ന​യാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ശ​ങ്ക​റി​നെ കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.