ത​ണ്ടേ​ക്കാ​ട്ടുകാർ വാഴും മാ​പ്പി​ള ക​ല​ക​ൾ
Thursday, December 1, 2022 1:02 AM IST
പ​റ​വൂ​ര്‍: മാ​പ്പി​ള ക​ല​ക​ളി​ല്‍ ഇ​ക്കു​റി​യും ത​ണ്ടേ​ക്കാ​ട് ജ​മാ​അ​ത്ത് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ ആ​ധി​പ​ത്യം. ക​ഴി​ഞ്ഞ 13 വ​ര്‍​ഷ​മാ​യി ജി​ല്ല​യി​ലും സം​സ്ഥാ​ന​ത​ല​ത്തി​ലും സ്ഥി​രം സാ​ന്നി​ധ്യ​മാ​യ സ്‌​കൂ​ളി​ല്‍ നി​ന്ന് ഇ​ക്കു​റി​യും യു.​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​പ്പ​ന, കോ​ല്‍​ക്ക​ളി, അ​റ​ബ​ന​മു​ട്ട്, ദ​ഫ് മു​ട്ട്, വ​ട്ട​പ്പാ​ട്ട് മാ​പ്പി​ള​പ്പാ​ട്ട് എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ അ​ര​ങ്ങി​ലെ​ത്തി.
ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി അ​റ​ബ​ന മു​ട്ട്, ഹൈ​സ്‌​കൂ​ള്‍ കോ​ല്‍​ക്ക​ളി എ​ന്നി​വ​യി​ല്‍ ഒ​ന്നാം​സ്ഥാ​ന​വും, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി കോ​ല്‍​ക്ക​ളി​യി​ല്‍ എ ​ഗ്രേ​ഡോ​ടെ ര​ണ്ടാം​സ്ഥാ​ന​വും ദ​ഫ്മു​ട്ട് എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ എ ​ഗ്രേ​ഡും നേ​ടി. കോ​ല്‍​ക​ളി​യി​ല്‍ മാ​ഹി​ന്‍ പാ​നാ​യി​ക്കു​ള​വും അ​റ​ബ​ന മു​ട്ട്, വ​ട്ട​പ്പാ​ട്ട്, ദ​ഫ് എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ അ​സ്‌​ലം ത​മ്മ​ന​വു​മാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി സ്‌​കൂ​ളി​ന്‍റെ പ​രി​ശീ​ല​ക​ര്‍.

ശു​ചീ​ക​ര​ണം
ബൈ ‘ചി​ല​മ്പ്'

പ​റ​വൂ​ര്‍: ക​ലോ​ത്സ​വ ന​ഗ​രി​യാ​യ മൂ​ത്ത​കു​ന്നം ക്ഷേ​ത്ര മൈ​താ​ന​ത്തി​ന്‍റെ ശു​ചീ​ക​ര​ണം ചി​ല​മ്പ് സാം​സ്‌​കാ​രി​ക​വേ​ദി പ്ര​വ​ര്‍​ത്ത​ക​രു​ടെ കൈ​ക​ളി​ല്‍ സു​ര​ക്ഷി​തം. പ്ര​ദേ​ശ​വാ​സി​ക​ളാ​യ 25 പേ​രാ​ണ് അം​ഗ​ങ്ങ​ള്‍. പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ ആ​രം​ഭി​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​വ​ര്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം തീ​ര്‍​ക്കും.
പ​ത്ര​ഏ​ജ​ന്‍റു​മാ​രാ​യ സി.​എ​സ്. രാ​ജേ​ഷ്, മ​റ്റ​പ്പി​ള്ളി​ല്‍ ബി​നോ​യ്, റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വ​സ​ന്ത​കു​മാ​ര്‍, മു​ര​ളി, ഓ​ട്ടോ റി​ക്ഷ​തൊ​ഴി​ലാ​ളി​യും യൂ​ണി​യ​ന്‍ നേ​താ​വു​മാ​യ പി.​ആ​ര്‍. പ്ര​സാ​ദ്, പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ ടി.​ആ​ര്‍. ശ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ​ജോ​ലി​ക​ൾ.