ഭ​ക്ഷ്യ സു​ര​ക്ഷ: ജി​ല്ലാ​ത​ല ഉ​പ​ദേ​ശ​കസ​മി​തി യോ​ഗം ചേ​ർ​ന്നു
Thursday, December 1, 2022 1:01 AM IST
കാ​ക്ക​നാ​ട് : ജി​ല്ല​യി​ലെ ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ​സ്. ഷാ​ജ​ഹാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കാ​ക്ക​നാ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഉ​പ​ദേ​ശ​ക സ​മി​തി​യോ​ഗം ചേ​ർ​ന്നു. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ക​മ്മീ​ഷ​ൻ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.
റൂ​കോ (റീ ​പ​ർ​പ​സ് യൂ​സ്ഡ് കു​ക്കിം​ഗ് ഓ​യി​ൽ ), സേ​വ് ഫു​ഡ് ഷെ​യ​ർ ഫു​ഡ് എ​ന്നീ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും (കെ​എ​ച്ച്ആ​ർ​എ) റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടേ​യും മീ​റ്റിം​ഗ് വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്ന് എ​ഡി​എം നി​ർ​ദ്ദേ​ശി​ച്ചു. ആ​ശു​പ​ത്രി കാ​ന്‍റീനു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച എ​ണ്ണ ഭ​ക്ഷ്യേ​ത​ര ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കാ​യി ബ​യോ ഡീ​സ​ൽ ക​മ്പ​നി​ക​ളി​ലേ​ക്ക് അം​ഗീ​കൃ​ത ഏ​ജ​ൻ​സി വ​ഴി ശേ​ഖ​രി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​ർയുസിഒ (​റൂ​കോ). ലി​റ്റ​റി​ന് 45 രൂ​പ നി​ര​ക്കി​ലാ​ണ് എ​ണ്ണ ന​ൽ​കു​ന്ന​ത്.​ സേ​വ് ഫു​ഡ് ഷെ​യ​ർ ഫു​ഡ് പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ലെ ഓ​ർ​ഫ​നേ​ജു​ക​ളി​ലും, വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ലും സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ന്നു.​
ജി​ല്ല​യി​ൽ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 3892 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി 7,12000 രൂ​പ പി​ഴ ചു​മ​ത്തി. ന്യാ​യവി​ധി കേ​സു​ക​ൾ 37 കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്ത​തി​ൽ 9, 30,000 രൂ​പ പി​ഴ ഈ​ടാ​ക്കി. 232 മീ​ൻ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി, 274 കി​ലോ​ഗ്രാം പ​ഴ​കി​യ മീ​നു​ക​ൾ ന​ശി​പ്പി​ച്ചു. 341 ഷ​വ​ർ​മ വി​ൽ​ക്കു​ന്ന ക​ട​ക​ളും പ​രി​ശോ​ധി​ച്ചു.
മൊ​ബൈ​ൽ ലാ​ബു​ക​ൾ വ​ഴി 668 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. 42 ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു. വി​പു​ല​മാ​യ ഐഇസി കാന്പ​യി​നു​ക​ളും ന​ട​ന്നു വ​രു​ന്ന​താ​യും ക​മ്മീ​ഷ​ൻ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.