പൗ​ര​വി​ചാ​ര​ണ യാ​ത്ര ന​ട​ത്തി
Wednesday, November 30, 2022 12:26 AM IST
ക​ള​മ​ശേ​രി: കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച പൗ​ര​വി​ചാ​ര​ണ യാ​ത്ര ഇ​ട​പ്പ​ള്ളി​യി​ൽ ഹൈ​ബി ഈ​ഡ​ൻ എം​പി ജാ​ഥ ക്യാ​പ്റ്റ​ൻ വി.​കെ. ഷാ​ന​വാ​സി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് വെ​ള്ള​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ 33 ഇ​ട​ങ്ങ​ളി​ൽ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ക​ങ്ങ​ര​പ്പ​ടി​യി​ൽ സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​റു​വേ​ലി​ക്കു​ന്ന്-​മു​ടി​ക്ക​ൽ റോ​ഡ് തുന്നുകൊടുത്തു


പെ​രു​മ്പാ​വൂ​ർ: ചെ​റു​വേ​ലി​ക്കു​ന്ന്-​മു​ടി​ക്ക​ൽ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ബെ​ന്നി ബ​ഹ​നാ​ൻ എം​പി നി​ർ​വ​ഹി​ച്ചു. വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷ​മീ​ർ തു​ക​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ജീ​ന ഹൈ​ദ്രോ​സ്, ബ്ലോ​ക്ക് അം​ഗം ഷാ​ജി​ദ നൗ​ഷാ​ദ്, മാ​റ​മ്പി​ള്ളി സ​ഹ. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​ശാ​ര​ദ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന് 70 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് പൂ​ർ​ണ​മാ​യും വീ​തി​കൂ​ട്ടി ക​ട്ട വി​രി​ച്ച​ത്.