ഫാ​ക്ട് ഒ​രു ബാ​ർ​ജു കൂ​ടി നീ​റ്റി​ലി​റ​ക്കി
Wednesday, November 30, 2022 12:26 AM IST
ഏ​ലൂ​ർ:​ കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഫാ​ക്ട്, ദ്ര​വീ​കൃ​ത അ​മോ​ണി​യ നീ​ക്കം ചെ​യ്യു​ന്ന​തി​ന് "പേ​ൾ ഓ​ഫ് പെ​രി​യാ​ർ" എ​ന്ന പേ​രി​ൽ പു​തി​യൊ​രു ബാ​ർ​ജ് കൂ​ടി നീ​റ്റി​ലി​റ​ക്കി. ഫാ​ക്ട് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കി​ഷോ​ർ റു​ങ്ത ആ​ദ്യ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഫാ​ക്ടി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
350 മെ​ട്രി​ക് ട​ൺ ദ്ര​വീ​കൃ​ത അ​മോ​ണി​യ വ​ഹി​ക്കാ​നു​ള്ള ശേ​ഷി ഇ​തി​നു​ണ്ട്. 52 മീ​റ്റ​ർ നീ​ള​വും 10.5 മീ​റ്റ​ർ വീ​തി​യും 413 മെ​ട്രി​ക് ട​ൺ ഭാ​ര​വും ഈ ​ബാ​ർ​ജി​നു​ണ്ട്. ഫാ​ക്ടി​ന്‍റെ ത​ന്നെ ഡി​സൈ​ൻ വി​ഭാ​ഗ​മാ​യ ഫെ​ഡോ​യും ഫാ​ബ്രി​ക്കേ​ഷ​ൻ വി​ഭാ​ഗ​മാ​യ ഫ്യൂ​വും ചേ​ർ​ന്നാ​ണ് ഈ ​ബാ​ർ​ജി​ലെ പൈ​പ്പിം​ഗ്, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ സി​സ്റ്റം, അ​മോ​ണി​യ ബു​ള്ള​റ്റു​ക​ൾ എ​ന്നി​വ ഡി​സൈ​ൻ ചെ​യ്ത​ത്. കോ​ൽ​ക്ക​ത്ത​യി​ലെ എ​സി. റോ​യ് ആ​ൻ​ഡ് ക​മ്പ​നി​യാ​ണ് ബാ​ർ​ജ് നി​ർ​മി​ച്ച​ത്.
ഇ​ത് ഫാ​ക്ടി​ന്‍റെ ര​ണ്ടാ​മ​ത്തെ ബാ​ർ​ജാ​ണ്. പ്ര​ഗ​തി​യാ​ൻ ആ​ണ് ആ​ദ്യ​ത്തേ​ത്. ഫാ​ക്ട് കൊ​ച്ചി​ൻ ഡി​വി​ഷ​നി​ൽ വ​ളം നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ദ്ര​വീ​കൃ​ത അ​മോ​ണി​യ ഉ​ദ്യോ​ഗ​മ​ണ്ഡ​ലി​ൽ​നി​ന്നും വി​ല്ലി​ങ്ട​ൺ ഐ​ല​ൻ​ഡി​ൽ നി​ന്നും കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഈ ​ര​ണ്ടു ബാ​ർ​ജു​ക​ളും ഉ​പ​യോ​ഗി​ക്കും.