വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ത്തി​ന് ചെ​ന്നൈ മാ​തൃ​ക സ്വീ​ക​രി​ക്കാ​ൻ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ
Wednesday, November 30, 2022 12:26 AM IST
കൊ​ച്ചി: കൊ​ച്ചി​യു​ടെ തീ​രാ​ദു​രി​ത​മാ​യ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ചെ​ന്നൈ ​മാ​തൃ​ക സ്വീ​ക​രി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ ​ആ​ലോ​ചി​ക്കു​ന്നു. വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ കോ​രു​ന്ന​തി​ന് പ​ക​രം ഇ​ട​വേ​ള​ക​ളി​ല്ലാ​തെ വ​ർ​ഷം മു​ഴു​വ​ൻ കാ​ന വൃ​ത്തി​യാ​ക്കു​ന്ന ചെ​ന്നൈ​യി​ലെ രീ​തി ന​ട​പ്പാ​ക്കാ​നാ​ണ് ആ​ലോ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച് ഇ​ന്നു ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗം ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി.
പ​ദ്ധ​തി സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ, എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ ചെ​ന്നൈ​യി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്ന് മേ​യ​ർ അ​ഡ്വ. എം. ​അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു. ചെ​ന്നൈ​യി​ലെ പ്ര​ള​യ​ത്തി​നു ശേ​ഷം വ​ർ​ഷം മു​ഴു​വ​നു​ള്ള കാ​ന ക്ലീ​നിം​ഗ് ഫ​ലം ക​ണ്ടി​രു​ന്നു.
ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​നാ​ലാ​ണ് ഈ ​പ​ദ്ധ​തി​യെ കു​റി​ച്ച് ആ​ലോ​ചി​ച്ച​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.