നീ​ര​റി​വ് യാ​ത്ര ന​ട​ത്തി
Wednesday, November 30, 2022 12:23 AM IST
തി​രു​മാ​റാ​ടി : പ​ഞ്ചാ​യ​ത്തി​ലെ നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്കം കു​റി​ച്ച് തി​രു​മാ​റാ​ടി പു​ത്ത​ൻ ചി​റ​യി​ൽ നീ​ര​റി​വ് യാ​ത്ര ന​ട​ത്തി. 2023 വ​ർ​ഷ​ത്തെ നീ​ർ​ത്ത​ട​ധി​ഷ്ഠി​ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ന്‍റെ​യും, ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യു​മാ​ണ് നീ​ര​റി​വ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ​പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ ഉ​ഴ​വൂ​ർ തോ​ടി​ന്‍റെ ഭാ​ഗ​മാ​യ പു​ത്ത​ൻ​ചി​റ​യു​ടെ കൈ ​വ​ഴി​ക​ളി​ലൂ​ടെ ന​ട​ന്ന നീ​ര​റി​വ് യാ​ത്ര​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളും, കൃ​ഷി​ക്കാ​രും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളും പ​ങ്കു​ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ മു​ര​ളീ​ധ​ര കൈ​മ​ൾ നീ​ർ​ത്ത​ട ന​ട​ത്തം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്ധ്യ​മോ​ൾ പ്ര​കാ​ശ്, സി.​വി. ജോ​യി, അ​ലീ​സ് ബി​നു, കെ.​കെ. രാ​ജ്കു​മാ​ർ, എം.​കെ.​സു​മ, എ​ൽ​സ​മ്മ സ​ഖ​റി​യ, സാ​ബു രാ​ജ്, പ്രി​യ ര​ഞ്ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.