വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്നു
Wednesday, November 30, 2022 12:23 AM IST
കോ​ല​ഞ്ചേ​രി: കോ​ല​ഞ്ചേ​രി​ക്കു സ​മീ​പം പാ​റേ​പ്പീ​ടി​ക​യി​ൽ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്നു. മ​ണി​യാ​ട്ടു​ശേ​രി​ൽ ഓ​മ​ന​യെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് വീ​ട്ടു​മു​റ്റ​ത്ത് വ​ച്ച് ആ​ക്ര​മി​ച്ച് വീ​ഴ്ത്തി അ​ജ്ഞാ​ത​ൻ സ്വ​ർ​ണം ക​വ​ർ​ന്ന​ത്. ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല​യു​ടെ പ​കു​തി​യി​ല​ധി​കം മോ​ഷ്ടാ​വ് പൊ​ട്ടി​ച്ചെ​ടു​ത്തു. മ​ക്ക​ൾ വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന​തി​നാ​ൽ തൊ​ട്ടു​ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ് ഓ​മ​ന രാ​ത്രി​യി​ൽ ക​ഴി​ഞ്ഞ​ത്.
പു​ല​ർ​ച്ചെ അ​ഞ്ചി​ന് സ്വ​ന്തം വീ​ട്ടി​ലെ​ത്തി വാ​തി​ൽ തു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​യി​രു​ന്നു അ​ജ്ഞാ​ത​ന്‍റെ ആ​ക്ര​മ​ണം. ബ​ല​പ്ര​യോ​ഗ​ത്ത​നി​ടെ ഓ​മ​ന​യെ മു​റ്റ​ത്തേ​യ്ക്ക് ത​ള്ളി​യി​ട്ടു. വൈ​ദ്യ​തി ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​രു​ട്ടാ​യി​രു​ന്നെ​ന്നും ആ​ളെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നു​മാ​ണ് ഓ​മ​ന പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു