അ​പ്പി​ലീ​ൽ എ​ത്തി ഒ​പ്പ​ന​യി​ല്‍ നേടി
Wednesday, November 30, 2022 12:21 AM IST
പ​റ​വൂ​ര്‍: അ​പ്പീ​ലി​ലൂ​ടെ ഹ​യ​ര്‍ സെ​ക്ക​ഡ​റി വി​ഭാ​ഗം ഒ​പ്പ​ന മ​ത്സ​ര​ത്തി​നെ​ത്തി​യ ആ​തി​ഥേ​യ​രാ​യ മു​ത്ത​കു​ന്നം എ​സ്എ​ന്‍​എം എ​ച്ച്എ​സ്എ​സി​ന് ഇ​ക്കു​റി​യും ഒ​ന്നാം സ്ഥാ​നം. ഇ​തോ​ടെ തു​ട​ര്‍​ച്ച​യാ​യ 16-ാം വ​ര്‍​ഷ​മാ​ണ് സ്‌​കൂ​ള്‍ ഇ​തേ​യി​ന​ത്തി​ല്‍ കി​രീ​ടം ചൂ​ടു​ന്ന​ത്. പ​റ​വൂ​ര്‍ ഉ​പ​ജി​ല്ല​യി​ല്‍ ഒ​പ്പ​ന മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ സ്‌​റ്റേ​ജി​ല്‍ മ​ത്സ​രാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ള്‍ തെ​ന്നി വീ​ണി​രു​ന്നു. സ്ഥി​ര​മാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്ന ടീം ​എ​ന്നാ​ല്‍ തോ​റ്റു​കൊ​ടു​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ഇ​വ​ര്‍ അ​പ്പീ​ലി​ലു​ടെ ജി​ല്ല​യി​ല്‍ മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്.
മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന 10 ടീ​മു​ക​ളെ തോ​ല്‍​പ്പി​ച്ചാ​ണ് ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യം മൂ​ത്ത​കു​ന്നം ഇ​ക്കു​റി​യും നി​ല​നി​ർ​ത്തി​യ​ത്. ജി​ഹാ​ദ് വ​ല​പ്പാ​ടി​ന്‍റെ കീ​ഴി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​പ്പ​ന പ​രി​ശീ​ലി​ക്കു​ന്ന​ത്. എ.​എ​സ്. തേ​ജ​ശ്രീ, അ​നീ​റ്റ അ​ഗ​സ്റ്റി​ൻ, വി.​ജെ.​ന​യ​ന, ആ​ര്യ​ന​ന്ദ, മ​രി​യ ജ​നീ​ഷ ലോ​പ​സ്, ശ്രേ​യ മ​നോ​ജ്, കൃ​ഷ്ണ വേ​ണി, ഇ.​എ. ശ്രീ​ല​ക്ഷ്മി, കെ.​എ​സ്. അ​ന​ഘ, അ​ന​ഘ ദി​ലീ​പ് കു​മാ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു ടീം ​അം​ഗ​ങ്ങ​ള്‍.