പു​ത്ത​ൻ​പ​ള്ളി​യി​ൽ തിരുനാൾ
Monday, November 28, 2022 1:05 AM IST
നെ​ടു​മ്പാ​ശേ​രി : നോ​ർ​ത്ത് കു​ത്തി​യ​ത്തോ​ട് പു​ത്ത​ൻ​പ​ള്ളി​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ൾ ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ആ​ന്‍റ​ണി പെ​രു​മാ​യ​ൻ തി​രു​നാ​ളി​ന് കൊ​ടി​യേറി.
പൂ​ർ​ണ​ദി​ന ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം , ലൈ​ത്തോ​ര​ന്മാ​രു​ടെ വാ​ഴ്ച്ച ഭി​ന്ന​ശേ​ഷി ഗാ​ന​മേ​ള തു​ട​ങ്ങി​യ​വ ന​ട​ന്നു. ഇ​ന്ന് വൈ​കി​ട്ട് 5.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച തു​ട​ർ​ന്ന് ഫാ. ​മി​ഥു​ൻ ജോ​ൺ ​മെ​ന്‍റസിന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, വൈ​കി​ട്ട് ഏ​ഴി​ന് ഇ​ട​വ​ക ക​ലാ​സ​ന്ധ്യ തു​ട​ങ്ങി​യ​വ ന​ട​ക്കും.
29 ന് ​വൈ​കി​ട്ട് 4.30ന് രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, തി​രി വെ​ഞ്ചി​രി​പ്പ്, തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ വൈ​ദീ​ക​രു​ടെ മു​ഖ്യ കാ​ർ​മിക​ത്വ​ത്തി​ൽ ദി​വ്യ​കു​ർ​ബാ​ന, പ്ര​സം​ഗം, ആ​ഘോ​ഷ​മാ​യ തി​രു​നാൾ പ്ര​ദ​ക്ഷി​ണം തു​ട​ങ്ങി​യ​വ ന​ട​ക്കും.