കോ​ത​മം​ഗ​ലം ബ്ലോ​ക്കിൽ ക്ഷീ​രസം​ഗ​മം നടത്തി
Sunday, November 27, 2022 3:57 AM IST
കോ​ത​മം​ഗ​ലം: ബ്ലോ​ക്ക് ക്ഷീ​ര സം​ഗ​മ​വും ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ൻ അ​നു​സ്മ​ര​ണ​വും ന​ട​ത്തി. കോ​ഴി​പ്പി​ള്ളി ക്ഷീ​രസം​ഘം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടി.​പി. മ​ർ​ക്കോ​സ് പ​താ​ക ഉ​യ​ർ​ത്തി. ഇ​ഞ്ചൂ​ർ മാ​ർ​ത്തോ​മ സെ​ഹി​യോ​ൻ യാ​ക്കോ​ബാ​യ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്ഷീ​ര​സം​ഗ​മം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ എം​എ​ൽ​എ എം.​എം. മോ​നാ​യി ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മി​ൽ​ക് ഇ​ൻ​സെ​ന്‍റീ​വ് ധ​ന സ​ഹാ​യ വി​ത​ര​ണം, മി​ക​ച്ച ക്ഷീ​ര സം​ഘ​ത്തെ ആ​ദ​രി​ക്ക​ൽ, സം​ഘ​ങ്ങ​ൾ​ക്കു​ള്ള സ്പെ​ഷ​ൽ പെ​ർ​ഫോ​മ​ൻ​സ് ബൂ​സ്റ്റ​ർ ധ​ന സ​ഹാ​യം, ബ്ലോ​ക്കി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ അ​ള​ക്കു​ന്ന ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ്, ഫീ​ഡ് ക​ന്പോ​ണ​ന്‍റ് സ​ബ്സി​ഡി വി​ത​ര​ണം, ക്ഷീ​ര സം​ഘ​ങ്ങ​ളി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ​യും ന​ട​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സൈ​ജ​ന്‍റ് ചാ​ക്കോ, കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ, സീ​മ സി​ബി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ശ​ശി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര, ജ​യിം​സ് കോ​റ​ന്പേ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡ​യാ​ന നോ​ബി, ആ​നി​സ് ഫ്രാ​ൻ​സി​സ്, പി.​എം. ക​ണ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് അ​സി​. ഡ​യ​റ​ക്ട​ർ പ്രി​യ ജോ​സ​ഫ്, ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ സു​ജി​ത്ത് പി. ​രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.