പ​ന​ങ്ങാ​ട് റോ​ട്ട​റി ജ​ലോ​ത്സ​വം ഇ​ന്ന്
Sunday, November 27, 2022 3:55 AM IST
കൊ​ച്ചി: കു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി സൗ​ത്തി​ന്‍റെ​യും ത​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ന​ങ്ങാ​ട് കാ​യ​ലി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ലോ​ത്സ​വം ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​ന് എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഒ​ന്പ​ത് എ ​ഗ്രേ​ഡ് ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ളും, ഒ​ന്പ​ത് ബി ​ഗ്രേ​ഡ് ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ളും നാ​ലു ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും ജ​ലോ​ത്സ​വ​ത്തി​ൽ അ​ണി​നി​ര​ക്കും. ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​യ​ലി​ന്‍റെ ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. കാ​യ​ലി​ലെ പാ​യ​ലും പോ​ള​ക​ളും മ​ര​ക്കു​റ്റി​ക​ളും നീ​ക്കം ചെ​യ്തു. മാ​ട​വ​ന മു​ത​ൽ പ​ന​ങ്ങാ​ട് വ​രെ​യു​ള്ള ചു​മ​ർ ചി​ത്ര ര​ച​ന​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ കു​ടും​ബ​ശ്രീ ഭ​ക്ഷ്യ​മേ​ള​യും ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. മി​നി മാ​ര​ത്ത​ണ്‍, സം​ഗീ​ത നി​ശ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.