റി​ഫൈ​ന​റിയിലെ സ​മ​രം മാ​റ്റിവ​ച്ചു
Sunday, November 27, 2022 3:55 AM IST
തൃ​പ്പൂ​ണി​ത്തു​റ: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി 28 മു​ത​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഉ​ത്പ​ന്ന നീ​ക്ക തടയൽ സ​മ​രം ​തൊ​ഴി​ൽ മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് ഡി​സം​ബ​ർ ര​ണ്ടു​വ​രെ മാ​റ്റിവ​ച്ചു​വെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി ചെ​യ​ർ​മാ​ൻ ​കെ.​കെ. ഇ​ബ്രാ​ഹിം​കു​ട്ടി അ​റി​യി​ച്ചു.

ദ്വിദി​ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്ത കൊ​ച്ചി റി​ഫൈ​ന​റി തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ നി​യ​മ വി​രു​ദ്ധ​മാ​യി സ്വീ​ക​രി​ച്ച അ​ച്ച​ട​ക്ക ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടായിരുന്നു സമരം. സ​മ​ര​ത്തി​ന് ​ആ​ധാ​ര​മാ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ഡി​സം​ബ​ർ ര​ണ്ടി​ന് തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളു​ടേ​യും മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടേ​യും ച​ർ​ച്ച വി​ളി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം മാ​റ്റി​വ​ച്ച​ത്.