നിർധന രോഗികൾക്ക് തണലൊരുക്കി അമലഫെല്ലോഷിപ്പ്
Sunday, November 27, 2022 3:55 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ, കി​ഡ്നി, കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി സർക്കാർ അം​ഗീ​കാ​ര​ത്തോ​ടു കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മ​ല ഫെ​ല്ലോ​ഷി​പ്പെ​ന്ന ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ഓ​ണ​ർ​ഷി​പ്പി​ലു​ള്ള അ​മ​ല​ഭ​വ​നി​ൽ ഭ​ക്ഷ​ണ​മു​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​പ്പി​ട സൗ​ക​ര്യ​മൊ​രു​ക്കു​ന്നു.

അ​ങ്ക​മാ​ലി മു​നിസി​പ്പാ​ലി​റ്റി 30ാം വാ​ർ​ഡി​ൽ അ​യി​ക്കാ​ട്ടു​ക​ട​വി​ൽ മാ​ഞ്ഞാ​ലി തോ​ടി​നു സ​മീ​പം പ്ര​കൃ​തി ര​മ​ണീ​യ​മാ​യ നാ​ല​ര ഏ​ക്ക​റി​ൽ പ​ണി​തു​യ​ർ​ത്തി​യി​ട്ടു​ള്ള ഇ​രു​പ​തി​നാ​യി​രം സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ്ണ​ത്തി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള അ​മ​ല​ഭ​വ​നി​ൽ പ്രാ​യ​മാ​യ​വ​ർ​ക്കു​ള്ള അ​നു​ഗ്ര​ഹീ​ത ഭ​വ​നം എ​ന്ന സം​രം​ഭം ദ​മ്പ​തി​ക​ൾ​ക്കും വി​ധ​വക​ൾ​ക്കും ഒറ്റപ്പെട്ടു താമസിക്കുന്നവർക്കും അ​വ​യ​വദാ​ന ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യവ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കു​മാ​യി പാ​ർ​പ്പി​ട സൗ​ക​ര്യ​മൊ​രു​ക്കുന്നു. മു​പ്പ​തി​ല​ധി​കം മു​റി​ക​ളു​ള്ള ഇ​രുനി​ല കെ​ട്ടി​ട​ത്തി​ൽ ബാ​ത്ത് അ​റ്റാച്ച് മു​റി​ക​ളും പ്രാ​ർ​ഥ​നാ ഹാ​ൾ കാ​ന്‍റീ​ൻ സോ​ളാ​ർ സി​സ്റ്റം ലി​ഫ്റ്റ് തു​ട​ങ്ങി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ണ്. അ​വ​യ​വ ദാ​ന ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞു പ്ര​ത്യേ​ക പ​രി​ര​ക്ഷ കാം​ഷി​ക്കു​ന്നവ​ർ​ക്കാ​യി എ​ട്ട് എ​യ​ർ ക​ണ്ടീ​ഷ​ൻ മു​റി​ക​ൾ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​മ​ല ഫെ​ല്ലോ​ഷി​പ്പിന്‍റെ അ​മൂ​ല്ല്യ​മാ​യ ഈ ​സ്നേ​ഹ സേ​വ​നം ഉ​പ​യോ​ഗി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി അ​മ​ല​ഭ​വ​ൻ ഓ​ഫീ​സു​മാ​യി ഡി​സം​ബ​ർ 15നു ​മു​മ്പ് ബ​ന്ധ​പ്പെ​ട്ട് പേ​രു റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സി.എ. ജോ​ർ​ജ് കു​ര്യ​ൻ പാ​റ​ക്ക​ൽ, സെ​ക്ര​ട്ട​റി ജോ​ർ​ജ് പ​ട​യാ​ട്ടി​ൽ,

ട്ര​ഷ​റ​ർ കെ.ഒ. ജോ​സ് എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി അ​മ​ല​ഭ​വ​ന്റെ ഇ-​മെ​യി​ലി​ലോ, ഫോ​ൺ ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. Email: [email protected]
Website:https:/amalafellowship.com/ Phone:+91 89438 40299