കാ​ക്ക​നാ​ട് മാ​ർ അ​ത്ത​നേ​ഷ്യ​സ് ഹൈ​സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലിയാഘോഷിച്ചു
Sunday, November 27, 2022 3:55 AM IST
കാ​ക്ക​നാ​ട് : കാ​ക്ക​നാ​ട് മാ​ർ അ​ത്ത​നേ​ഷ്യ​സ് ഹൈ​സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും പ്ലാ​റ്റി​നം ജൂ​ബി​ലി സ്കൂ​ൾ ക​വാ​ട​വും മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ എ.​എ. ഇ​ബ്രാ​ഹിം​കു​ട്ടി, കൗ​ൺ​സി​ല​ർ​മാ​രാ​യ നൗ​ഷാ​ദ് പ​ല്ല​ച്ചി, എം.​കെ. ച​ന്ദ്ര​ബാ​ബു, സി.​സി. ബി​ജു, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് കൂ​ട്ടു​ങ്ക​ൽ, കെ.​കെ. ഗോ​പ​കു​മാ​ർ, സ​ലിം കു​ന്നും​പു​റം, പി.​പി. ഉ​ദ​യ​കു​മാ​ർ , എം.​എം. നാ​സ​ർ, എ.​കെ. താ​ജു​ദ്ദീ​ൻ, പ്ര​ധാ​നാധ്യാ​പി​ക ബി​ബു പു​ര​വ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ​വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. രാ​വി​ലെ 10 ന് ​ന​ട​ന്ന പൂ​ർവവി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ൻ ബി​ബി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.