ഭൂ​മി ത​രം മാ​റ്റം: കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ ഉ​ട​ന്‍ തീ​ര്‍​പ്പാ​ക്കും
Sunday, November 27, 2022 3:52 AM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ ഭൂ​മി ത​രം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ളി​ല്‍ ഉ​ട​ന്‍ തീ​ര്‍​പ്പു​ണ്ടാ​ക്കു​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജ് വ്യ​ക്ത​മാ​ക്കി. ഫോ​ര്‍​ട്ട്‌​കൊ​ച്ചി റ​വ​ന്യൂ ഡി​വി​ഷ​നി​ല്‍ മൂ​വാ​യി​രം അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കി. ബാ​ക്കി​യു​ള്ള​വ ഡി​സം​ബ​റി​ല്‍ തീ​ര്‍​പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മു​വാ​റ്റു​പു​ഴ ആ​ര്‍​ഡി​ഒ​യു​ടെ കീ​ഴി​ലു​ള്ള അ​പേ​ക്ഷ​ക​ളും ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും. പ​ട്ട​യ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളും ഉടൻ പൂ​ര്‍​ത്തി​യാ​ക്കും. അ​ടു​ത്ത പ​ട്ട​യ​മേ​ള കോ​ത​മം​ഗ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ചേ​രു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ലൈ​ഫ് മി​ഷ​ന്‍റെ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ല്‍ അ​ര്‍​ഹ​രാ​യ​വ​രു​ടെ പേ​രു​ക​ള്‍ വി​ട്ടു​പോ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.