കലാവിളക്കിന് നാ​ളെ തിരിതെളിയും
Sunday, November 27, 2022 3:52 AM IST
പ​റ​വൂ​ര്‍: കൗ​മാ​ര​ക​ലാ മാ​മാ​ങ്ക​ത്തി​ന് മൂ​ത്ത​കു​ന്നം ഒ​രു​ങ്ങി. റ​വ​ന്യൂ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു നാ​ളെ തി​ര​ശീ​ല ഉ​യ​രു​ന്ന​തോ​ടെ ഇ​നി​യു​ള്ള അ​ഞ്ചു​നാ​ൾ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ മ​ണ്ണി​ൽ ക​ല​യു​ടെ ചി​ല​ന്പൊ​ലി​യു​യ​രും.

300 ഇ​ന​ങ്ങ​ളി​ലാ​യി ഡി​സം​ബ​ര്‍ ര​ണ്ടു​വ​രെ നീ​ളു​ന്ന ക​ലാ​വി​രു​ന്നി​ല്‍ ജി​ല്ല​യി​ലെ എ​ണ്ണാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കും. മൂ​ത്ത​കു​ന്നം എ​സ്എ​ന്‍​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളാ​ണ് പ്ര​ധാ​ന​വേ​ദി. എ​സ്എ​ന്‍​എം ബി​എ​ഡ് കോ​ള​ജി​ല്‍ ഇ​ന്നു​മു​ത​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. നാ​ളെ പ്ര​ധാ​ന വേ​ദി​യി​ല്‍ എ​റ​ണാ​കു​ളം വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​ര്‍ പ​താ​ക ഉ​യ​ര്‍​ത്തും.

29ന് ​രാ​വി​ലെ ഒ​മ്പ​തി​ന് മ​ന്ത്രി പി. ​രാ​ജീ​വ് ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.
15 വേ​ദി​ക​ളി​ലാ​യാ​ണ് വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ക. ഇ​തോ​ടൊ​പ്പം സം​സ്‌​കൃ​തോ​ത്സ​വം, അ​റ​ബി​ക് ക​ലോ​ത്സ​വം എ​ന്നി​വ​യും ന​ട​ക്കും. സം​സ്‌​കൃ​തോ​ത്സ​വം എ​സ്എ​ന്‍​എം ഐ​എം​ടി അ​ലു​മി​നി അ​സോ​സി​യേ​ഷ​യ​ന്‍ ഹാ​ളി​ലും അ​റ​ബി​ക് ക​ലോ​ത്സ​വം എ​സ്എ​ന്‍​എം ഐ​എം​ടി​യി​ലും ആ​ണ് ന​ട​ക്കു​ക.

ഡി​സം​ബ​ര്‍ ര​ണ്ടി​ന് വൈ​കി​ട്ട് 4ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടെ ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ഴും. പൂ​ർ​ണ​മാ​യും ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും ക​ലാ​മേ​ള സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.