എറണാകുളം ജനറൽ ആശുപത്രിയിൽ എഎംആ​ര്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍
Saturday, November 26, 2022 12:14 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ജി​ല്ലാ എ​എം​ആ​ര്‍ (ആ​ന്‍റി മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ്) റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന്‍റി​ബ​യോ​ട്ടി​ക് റ​സി​സ്റ്റ​ന്‍​സി​നെ (മ​രു​ന്നു​ക​ള്‍​ക്കെ​തി​രെ​യു​ള്ള രോ​ഗാ​ണു​ക്ക​ളു​ടെ പ്ര​തി​രോ​ധം) കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണം ഫി​ഷ​റീ​സ്, വെ​റ്റ​റി​ന​റി വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ടു​ത​ല്‍ വി​പു​ലീ​ക​രി​ക്കു​ക​യാ​ണ് സെ​ന്‍റ​റി​ന്‍റെ ല​ക്ഷ്യം.
ആ​രോ​ഗ്യ​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ജി​ല്ലാ എ​എം​ആ​ര്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​റാ​ണ് ജി​ല്ലാ എ​എം​ആ​ര്‍ ഹ​ബ്ബാ​യ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. ജി​ല്ലാ എ​എം​ആ​ര്‍ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.