പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​ നി​ന്നു ബൈ​ക്ക് മോ​ഷ്ടി​ച്ച​യാ​ൾ അറസ്റ്റിൽ
Saturday, November 26, 2022 12:14 AM IST
കാ​ക്ക​നാ​ട്: പോ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഹ​നം മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ലാ​യി. ഹ​രി​പ്പാ​ട് സ്വ​ദേ​ശി ഈ​രേ​ഴി​യി​ൽ എ​സ്. അ​ൽ അ​മീ​നെ(24)​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് നി​ശേ​ഷം ത​ക​ർ​ന്ന ഒ​രു ബൈ​ക്കി​ന്‍റെ ന​ന്പ​ർ മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ പ​തി​പ്പി​ച്ച് പ്ര​തി ഉ​പ​യോ​ഗി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ഒ​രു ബൈ​ക്ക് പോ​ലീ​സ് ക​ണ്ടെ​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ ബൈ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് അ​വി​ടെ തൊ​ണ്ടി​മു​ത​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് അ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ വെ​ളു​ത്ത ഷ​ർ​ട്ടും മു​ണ്ടും ഹെ​ൽ​മ​റ്റും ധ​രി​ച്ച് ഒ​രാ​ൾ വാ​ഹ​നം എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യം ക​ണ്ടെ​ത്തി. ഉ​ട​ൻ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ച്ചാ​ള​ത്ത് വ​ച്ച് തൃ​ക്കാ​ക്ക​ര എ​സ്ഐ​മാ​രാ​യ റോ​യ് കെ. ​പൊ​ന്നൂ​സ്, വൈ​ശാ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.