വാ​ഹ​നം മോ​ഷ്ടി​ച്ചു വി​റ്റ ര​ണ്ടുപേ​ർ പിടിയി​ൽ
Saturday, November 26, 2022 12:14 AM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി എ​യ​ർ​പോ​ർ​ട്ട്-​സീ​പോ​ർ​ട്ട് റോ​ഡി​ലു​ള്ള കേ​ര​ള ലോ​ജി​സ്റ്റി​ക് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ പി​ക്ക​പ്പ് വാ​ൻ മേ​ഷ്ടി​ച്ചു വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു പേ​ർ ക​ള​മ​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വാ​ഹ​നം മോ​ഷ്ടി​ച്ച എ​രു​മേ​ലി മു​ട്ട​പ്പ​ള്ളി കൊ​ള​ത്തു​ങ്ക​ൾ മു​ഹ​മ്മ​ദ് യാ​സി​ൻ (22), ഇ​തു വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് കു​ഞ്ചു​മ​ഞ്ചി​ൽ അ​ബ്ദു​ൾ ഫ​റൂ​ക്ക് (57) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
സം​ഭ​വ​ത്തി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി റോ​ബി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
ക​ഴി​ഞ്ഞ 17ന് ​പു​ല​ർ​ച്ചെ 1.30നാ​ണ് വാ​ഹ​നം കാ​ണാ​താ​യ​ത്. മു​ഹ​മ്മ​ദ് യാ​സി​നെ എ​രു​മേ​ലി​യി​ൽ നി​ന്നും അ​ബ്ദു​ൾ ഫ​റൂ​ക്കി​നെ പാ​ണ്ടി​ക്കാ​ട് നി​ന്നു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ള്ളാ​ച്ചി​യി​ൽ വാ​ഹ​നം പൊ​ളി​ച്ചു വി​ല്ക്കു​ന്ന സ്ഥ​ല​ത്തു നി​ന്ന് വാ​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ഹ​മ്മ​ദ് യാ​സി​ൻ ര​ണ്ട​ര വ​ർ​ഷ​ക്കാ​ലം ലോ​ജി​സ്റ്റി​ക്കി​ൽ ഡൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന​താ​ണ്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.