പ​ങ്കാ​ളി​യെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ അ​റ​സ്‌​റ്റി​ൽ
Saturday, November 26, 2022 12:11 AM IST
കൊ​ച്ചി: പ​ങ്കാ​ളി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ അ​റ​സ്‌​റ്റി​ൽ. ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ മു​രു​കേ​ശ​നാ​ണ് കു​ത്തേ​റ്റ​ത്. ചെ​ന്നൈ സ്വ​ദേ​ശി രേ​ഷ്മ​യെയാണ്‌ നോ​ർ​ത്ത്‌ പോ​ലീ​സ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ്‌ ചെ​യ്‌​തു. 
കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​രു​വ​രും പ​ങ്കാ​ളി​ക​ളാ​യി ജീ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മു​രു​കേ​ശ​ന്‍റെ ഭാ​ര്യ കൊ​ച്ചി​യി​ലെ​ത്തി ഇ​വ​രു​ടെ ബ​ന്ധം ചോ​ദ്യം ചെ​യ്‌​തു. ഇ​തി​നു പി​ന്നാ​ലെ വ്യാ​ഴാഴ്ച രാ​ത്രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ പാ​ർ​ക്കിംഗ് ഗ്രൗ​ണ്ടി​ൽ മു​രു​കേ​ശ​നും രേ​ഷ്മ​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് രേ​ഷ്മ ത​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് മു​രു​കേ​ശ​നെ കു​ത്തു​ക​യാ​യി​രു​ന്നു. മു​രു​കേ​ശ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജിൽ ചികിത്സയിലാണ്.