കെ​സി​വൈ​എം ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Saturday, November 26, 2022 12:10 AM IST
മൂ​വാ​റ്റു​പു​ഴ: കെ​സി​വൈ​എം മു​ൻ രൂ​പ​ത ഭാ​ര​വാ​ഹി​യാ​യി​രു​ന്ന ബോ​ബി എം. ​പാ​ല​യ്ക്ക​ലി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം കെ​സി​വൈ​എം മൂ​വാ​റ്റു​പു​ഴ ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. കെ​സി​വൈ​എം മൂ​വാ​റ്റു​പു​ഴ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ​ൽ ക​ച്ചി​റ​പാ​റേ​കു​ടി​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​സി​വൈ​എം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സാ​വി​യോ തോ​ട്ടു​പു​റം, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​നി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​രു​ഷ ഡ​ബി​ൾ​സി​ൽ മൂ​വാ​റ്റു​പു​ഴ ബി ​ടീം അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജി​ൻ ജോ​സ്, വി.​എം. ഔ​സേ​പ്പ​ച്ച​ൻ ഒ​ന്നാം സ്ഥാ​ന​വും മു​വാ​റ്റു​പു​ഴ എ ​ടീം അം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി വി​ജി​ൻ, ആ​ൾ​ഡ്രി​ൻ രീ​തേ​ഷ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വ​നി​ത സിം​ഗി​ൾ​സി​ൽ കാ​ര​ക്കു​ന്നം യൂ​ണി​റ്റ് അം​ഗം ഷാ​രോ​ണ്‍ ഷാ​ജു ഒ​ന്നാം സ്ഥാ​ന​വും ആ​നി​ക്കാ​ട് യൂ​ണി​റ്റ് അം​ഗം ആ​ഗ്നെ​സ് റെ​ജി ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​ൽ, മാ​ത്യു പാ​ല​യ്ക്ക​ൽ, കെ​സി​വൈ​എം മൂ​വാ​റ്റു​പു​ഴ ഫൊ​റോ​ന ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റെ​ജി അ​ങ്ങാ​ടി​യ​ത്ത് തു​ട​ങ്ങി​യ​വ​ർ നി​ർ​വ​ഹി​ച്ചു.