ല​ഹ​രി​ക്കെ​തിരേ ആ​യി​രം ചു​വ​ർ സ​ന്ദേ​ശ​ങ്ങ​ൾ; ഉദ്ഘാടനം ഇന്ന്
Friday, November 25, 2022 12:21 AM IST
പ​റ​വൂ​ർ: കോ​ട്ട​പ്പു​റം രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡും എ​ക്സൈ​സ് വ​കു​പ്പും ചേ​ർ​ന്നു ന​ട​ത്തു​ന്ന ല​ഹ​രി​ക്കെ​തി​രെ 1,000 ചു​വ​ർ സ​ന്ദേ​ശ ര​ച​ന ഇ​ന്നു വൈ​കി​ട്ട് മൂ​ന്നി​ന് ക​ച്ചേ​രി മൈ​താ​നി​യി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ആ​ന്‍റ​ണി കു​രി​ശി​ങ്ക​ൽ അ​ധ്യ​ക്ഷ​നാ​കും. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ വി ​എ പ്ര​ഭാ​വ​തി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും ഗോ​തു​രു​ത്ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​യും തു​രു​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ഫ്ലാ​ഷ്മോ​ബ് അ​വ​ത​രി​പ്പി​ക്കും.
കോ​ട​തി​വ​ള​പ്പി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കും. 2023 ജ​നു​വ​രി 15ന​കം കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ കീ​ഴി​യു​ള്ള 20 വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മ​തി​ലു​ക​ളി​ലും പൊ​തു​വ​ഴി​ക​ളി​ലും ല​ഹ​രി​ക്കെ​തി​രെ 1,000 ചു​വ​ർ സ​ന്ദ​ശ ര​ച​ന​ക​ൾ ന​ട​ത്തും. 200 അ​ധ്യാ​പ​ക​രും 4,500 വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കു​മെ​ന്നു ഫാ. ​ഷി​ജു ക​ല്ല​റ​യ്ക്ക​ൽ, ലെ​നി​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ, ടോ​മി ആ​ന്‍റ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.