കെഎ​സ്ആ​ർ​ടി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധം
Friday, November 25, 2022 12:21 AM IST
വൈ​പ്പി​ൻ : ഗോ​ശ്രീ പാ​ലം വ​ഴി സ​ർ​വീസ് ന​ട​ത്തി​യി​രു​ന്ന​തി​ൽ വെ​ട്ടി​ക്കു​റ​ച്ച മു​ഴു​വ​ൻ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടേ​യും സ​ർ​വീ​സ് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​സു​ക​ളു​ടെ മാ​തൃ​ക പ്ര​ദ​ർ​ശി​പ്പി​ച്ച് ജ​ന​കീ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
എ​റ​ണാ​കു​ളം ജെ​ട്ടി​യി​ലു​ള്ള കെഎ​സ്ആ​ർ​ടി​സി സെ​ന്‍റ​ർ സോ​ണ്‍ ഓ​ഫീ​സി​നു​മു​ന്നി​ൽ ഗോ​ശ്രീ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി​യാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
സ​മി​തി ചെ​യ​ർ​മാ​ൻ പോ​ൾ ജെ. ​മാ​ന്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡി​ന് മു​ൻ​പ് ഗോ​ശ്രീ പാ​ലം വ​ഴി അ​റു​പ​തോ​ളം കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​റൂ​ട്ടി​ൽ നി​ല​വി​ൽ പ​ന്ത്ര​ണ്ട് ബ​സു​ക​ളേ ഇ​പ്പോ​ൾ സ​ർ​വീ​സി​നു​ള്ളു.
നി​ല​വി​ൽ ക​ണ്ടെ​യ്ന​ർ റോ​ഡ് വ​ഴി പ​റ​വൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ, ഗു​രു​വാ​യൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് രാ​ത്രി സ​ർ​വീ​സ് ന​ട​ത്തു​ന്ന കു​റ​ച്ചു ബ​സു​ക​ൾ ഗോ​ശ്രീ പാ​ലം വ​ഴി സ​ർവീ​സ് ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ഉ​ട​ൻ ത​യാ​റാ​ക​ണ​മെ​ന്ന് പോ​ൾ ജെ. ​മാ​ന്പി​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് സെ​ന്‍റ​ർ സോ​ണ്‍ ഓ​ഫീ​സ​ർ​ക്ക് നി​വേ​ദ​ന​വും ന​ൽ​കി. ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വ്വം പ​രി​ഗ​ണി​ക്കാ​മെ​ന്നും, ശ​ബ​രി​മ​ല സീ​സ​ണ്‍ ക​ഴി​യു​ന്ന​മു​റ​ക്ക് ഘ​ട്ടം ഘ​ട്ട​മാ​യി വെ​ട്ടി​ക്കു​റ​ച്ച സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാം എ​ന്ന് സോ​ണ​ൽ ഓ​ഫീ​സ​ർ കെ.ടി. സെ​ബി സ​മി​തി​ക്ക് ഉ​റ​പ്പ് ന​ൽ​കി. മാ​ത്ര​മ​ല്ല കാ​ക്ക​നാ​ട് ഇ​ൻ​ഫോ പാ​ർ​ക്കി​ലേ​ക്ക് ഗോ​ശ്രീ പാ​ലം വ​ഴി പു​തി​യ​താ​യി ഒ​രു ബ​സ് സ​ർ​വ്വീ​സ് ആ​രം​ഭി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം സ​മിതി​യെ അ​റി​യി​ച്ചു. ജോ​സ​ഫ് ന​രി​കു​ളം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.