എ​എം​ആ​ര്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, November 25, 2022 12:21 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ജി​ല്ലാ എ​എം​ആ​ര്‍ (ആ​ന്‍റി മൈ​ക്രോ​ബി​യ​ല്‍ റ​സി​സ്റ്റ​ന്‍​സ്) റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ രേ​ണു രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ന്‍റി​ബ​യോ​ട്ടി​ക് റ​സി​സ്റ്റ​ന്‍​സി​നെ(​മ​രു​ന്നു​ക​ള്‍​ക്കെ​തി​രെ​യു​ള്ള രോ​ഗാ​ണു​ക്ക​ളു​ടെ പ്ര​തി​രോ​ധം) കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണം ഫി​ഷ​റീ​സ്, വെ​റ്റ​റി​ന​റി വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ടു​ത​ല്‍ വി​പു​ലീ​ക​രി​ക്കു​ക​യാ​ണ് സെ​ന്‍റ​റി​ന്‍റെ ല​ക്ഷ്യം.
ആ​രോ​ഗ്യ​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ജി​ല്ലാ എ​എം​ആ​ര്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​റാ​ണ് ജി​ല്ലാ എ​എം​ആ​ര്‍ ഹ​ബ്ബാ​യ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ജി​ല്ലാ എ​എം​ആ​ര്‍ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം; വാ​ഹ​ന പ​ര്യ​ട​നം തു​ട​ങ്ങി

കൊ​ച്ചി: ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്ര​മീ​ക​രി​ച്ച പ്ര​ചാ​ര​ണ വാ​ഹ​നം ജി​ല്ല​യി​ല്‍ പ​ര്യ​ട​നം ആ​രം​ഭി​ച്ചു. ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് പ്ര​ചാ​ര​ണ വാ​ഹ​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ളും അ​നു​ഭ​വ​സാ​ക്ഷ്യ​ങ്ങ​ളു​മ​ട​ങ്ങി​യ വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന എ​ല്‍​ഇ​ഡി സ്‌​ക്രീ​ന്‍ വ​ഴി പ്ര​ദ​ര്‍​ശി​പ്പി​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി വാ​ഹ​ന​മെ​ത്തും.