ബ​സി​ല്‍​നി​ന്ന് ക​ണ്ട​ക്ട​ര്‍ പു​റ​ത്തേ​ക്ക് തെ​റി​ച്ച് വീ​ണു
Friday, November 25, 2022 12:21 AM IST
കോ​ത​മം​ഗ​ലം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍​നി​ന്ന് ക​ണ്ട​ക്ട​ര്‍ പു​റ​ത്തേ​ക്ക് തെ​റി​ച്ച് വീ​ണു. പ​രി​ക്കേ​റ്റ ക​ണ്ട​ക്ട​റെ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ര്‍ റ​ഷീ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് സം​ഭ​വം.
കോ​ത​മം​ഗ​ല​ത്തു​നി​ന്ന് വ​ടാ​ട്ടു​പാ​റ​യ്ക്കു​ള്ള 4.30ന്‍റെ ബ​സ് ചെ​ങ്ക​ര​ക്ക് സ​മീ​പം ക​ല്ലാ​നി​ക്ക​ല്‍​പ്പ​ടി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ റ​ഷീ​ദ് വാ​തി​ലൂ​ടെ പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തെ ട്രി​പ്പാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ യാ​ത്ര​ക്കാ​രു​ടെ ന​ല്ല തി​ര​ക്കു​മു​ണ്ടാ​യി​രു​ന്നു.
യാ​ത്ര​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റ് ന​ല്‍​കി കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. വാ​തി​ല്‍ അ​ട​ച്ചി​രു​ന്ന​താ​ണെ​ന്ന് പ​റ​യു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വാ​തി​ല്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് പോ​യ​താ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍​ക്ക് ല​ഭി​ച്ച വി​വ​രം. ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​ര്‍ ക​ണ്ട​ക്ട​റെ കാ​റി​ല്‍ കീ​രം​പാ​റ​യി​ലെ ക്ലി​നി​ക്കി​ല്‍ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ര്‍ യാ​ത്ര​ക്കാ​രെ വ​ടാ​ട്ടു​പാ​റ​യി​ല്‍ എ​ത്തി​ച്ച് ട്രി​പ്പ് അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ക​യും ചെ​യ്തു. ക​ണ്ട​ക്ട​റു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ വി​വ​രം.