മാ​ർ​ഗ​ത​ട​സ​മാ​യി മ​ൺ​കൂ​ന​ക​ൾ
Friday, November 25, 2022 12:19 AM IST
ആ​ര​ക്കു​ഴ: മൂ​വാ​റ്റു​പു​ഴ-​പ​ണ്ട​പ്പി​ള്ളി റോ​ഡി​ന്‍റെ ഓ​ര​ത്തെ വ​ലി​യ മ​ൺ​കൂ​ന​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ബി​എം​ബി​സി ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ നീ​ക്കം ചെ​യ്ത മ​ണ്ണ് റോ​ഡ​രി​കി​ൽ​ത​ന്നെ കൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. പ​ണി തീ​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും മ​ൺ​കൂ​ന​ക​ൾ നീ​ക്കം ചെ​യ്തി​ട്ടി​ല്ല. നാ​ലി​ട​ത്ത് മ​ണ്ണ് വ​ലി​യ​തോ​തി​ൽ കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല സീ​സ​ൺ തു​ട​ങ്ങി​യ​തോ​ടെ അ​യ്യ​പ്പ​ഭ​ക്ത​ന്മാ​രു​ടെ​യ​ട​ക്കം അ​ന​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. വീ​തി കു​റ​വാ​യ റോ​ഡി​ൽ മ​ൺ​കൂ​ന​ക​ൾ കാ​ര​ണം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു സൈ​ഡ് കൊ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. അ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​തി​ട​യാ​ക്കു​ന്നു. മ​ൺ​കൂ​ന​ക​ൾ നീ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.