വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ള്ള് ന​ൽ​കി​യ സം​ഭ​വം : അ​ഞ്ച് ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
Friday, November 25, 2022 12:19 AM IST
കോ​ത​മം​ഗ​ലം: യൂ​ണി​ഫോ​മി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ള്ള് ന​ൽ​കി​യ ലൈ​സ​ൻ​സി​യു​ടെ കീ​ഴി​ലെ അ​ഞ്ച് ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്തു. ത​ങ്ക​ളം ബൈ​പ്പാ​സ് ജം​ഗ്ഷ​ന് സ​മീ​പം കു​രൂ​ർ ഷാ​പ്പി​ൽ യൂ​ണി​ഫോ​മി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ള്ള് വി​ൽ​പ്പ​ന ന​ട​ത്തി​യ​താ​യി വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ​സ്. അ​ന​ന്ത​കൃ​ഷ്ണ​നാ​ണ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.
കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​പ്പ് ലൈ​സ​ൻ​സി തൃ​ക്കാ​രി​യൂ​ർ സ്വ​ദേ​ശി വേ​ലാ​യു​ധ​ൻ, വി​ൽ​പ്പ​ന​ക്കാ​ര​ൻ വ​ടാ​ട്ടു​പാ​റ സ്വ​ദേ​ശി ബി​ൻ​സ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യും എ​ടു​ത്തു. കോ​ത​മം​ഗ​ലം റേ​ഞ്ചി​ലെ ത​ങ്ക​ളം ഷാ​പ്പ് ഉ​ൾ​പ്പെ​ടെ ര​ണ്ടാം ഗ്രൂ​പ്പി​ലെ കോ​ത​മ​ഗം​ലം ടൗ​ണ്‍ ഷാ​പ്പ്, ഗോ​മേ​ന്ത​പ്പ​ടി, രാ​മ​ല്ലൂ​ർ, ചേ​ലാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ള്ള് ഷാ​പ്പു​ക​ളു​ടെ​യും ലൈ​സ​ൻ​സു​ക​ളാ​ണ് സ​സ്പെ​ന്‍റ് ചെ​യ്ത​ത്. ബി​ൻ​സു​വി​നെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.
23 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് ക​ള്ള് വി​ൽ​ക്കു​ക​യോ വി​ത​ര​ണം ചെ​യ്യു​ക​യോ പാ​ടി​ല്ലെ​ന്ന കു​റ്റ​ക​ര​മാ​ണെ​ന്ന അ​ബ്കാ​രി നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഷാ​പ്പ് ലൈ​സ​ൻ​സ് വ്യ​വ​സ്ഥ​ക​ളി​ലും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ള്ള് ന​ൽ​കി​യ​ത് നോ​ട്ട​ക്കു​റ​വ് കൊ​ണ്ടോ, അ​ബ​ദ്ധ​വ​ശാ​ലോ അ​ല്ലെ​ന്നും സാ​മു​ഹി​ക പ്ര​തി​ബ​ന്ധ​ത​യി​ല്ലാ​തെ ലാ​ഭേ​ച്ഛ മാ​ത്ര​മാ​യ​തി​നാ​ൽ ലൈ​സ​ൻ​സി​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​യും ഷാ​പ്പി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.